Advertisment

'Employment Rights at Work': ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) - ന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു; സൗജന്യ നിയമ സഹായത്തിനും സംശയ നിവാരണത്തിനും ജനുവരി - 16 ന് വിദഗ്ധരുടെ പാനലുമായി ബന്ധപ്പെടാൻ അവസരം

New Update
uk

കേംബ്രിഡ്ജ്: യു കെയിലെ തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ഇന്ത്യന്‍ വംശജരുടേയും തൊഴിൽ അവകാശസംരക്ഷണവും തുല്യ നീതിയും ലക്ഷ്യമാക്കി രൂപീകൃതമായ ഇന്ത്യന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (IWU) - ആഭിമുഖ്യത്തിൽ ഓൺലൈൻ സെമിനാർ 'Employment Rights at Work' ജനുവരി 18 - ന് യു കെ സമയം രാത്രി 8 മണിക്ക് സംഘടിപ്പിക്കും.

Advertisment

തൊഴിൽ അവകാശനങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനും ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കും ഈ മേഖലയിലെ ചൂഷണങ്ങൾക്ക് വിധേയരാകുന്നവർക്ക് സൗജന്യ നിയമ സഹായം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ടിയാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്.

കേംബ്രിഡ്ജ് ഡെപ്യൂട്ടി മേയറും പ്രമുഖ ക്രിമിനൽ അഭിഭാഷകനുമായ ബൈജു തിട്ടാല, അഭിഭാഷകരായ ഷിന്റോ പൗലോസ്,  ജിയോ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന വിദഗ്ധ പാനൽ സെമിനാറിന് നേതൃത്വo നൽകും.

00uk

യു കെയിലെ മലയാളികൾക്ക് പ്രതേകിച്ചു പുതുതായി യു കെയിലെത്തിയവർ അഭിമുഖീകരിക്കേണ്ടി വരുന്ന തൊഴിൽ ചൂഷണം, തൊഴിൽ തട്ടിപ്പ്, തൊഴിലിടങ്ങളിലെ ഭീഷണി തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളിൽ, വേണ്ട നിർദേശങ്ങളും ആവശ്യമെങ്കിൽ നിയമ സഹായങ്ങളും ലഭിക്കുന്നതിനുമുള്ള വേദിയായി ഈ അവസരം പ്രയോജനപ്പെടുത്താം.

യു കെയിലെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ വംശജർക്ക് അവരുടെ പ്രശ്‌നങ്ങളിൽ നിയമ സഹായവും നിർദേശങ്ങളും ലഭിക്കുവാനുള്ള സംവിധാനവും സംഘടനയുടെ കീഴിൽ പ്രവർത്തിക്കുന്ന ലീഗൽ സെൽ മുഖേന ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ (IWU) ഒരുക്കിയിട്ടുണ്ട്.

സെമിനാറിന്റെ സൂം ലിങ്ക് താഴെ കൊടുക്കുന്നു:

Topic: Indian Workers Union

Time: Jan 18, 2024 08:00 PM London

Join Zoom Meeting

https://us02web.zoom.us/j/83498775945?pwd=MlVyVU1JQUlFYTNxV2crUU51eFpiQT09

Meeting ID: 834 9877 5945

Passcode: 944847

ചോദ്യങ്ങളും സംശയങ്ങളും +44 07398968487 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്.

Advertisment