Advertisment

ഗ്രീസിനടുത്ത് മുങ്ങിയ കപ്പലില്‍ നാല് ഇന്ത്യക്കാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hhguihih
ന്യൂഡല്‍ഹി: ഗ്രീസിനടുത്ത് ലെബോസില്‍ വച്ച് കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നാല് ഇന്ത്യക്കാരും. ഇവരെക്കുറിച്ചു വിവരങ്ങളൊന്നും കുട്ടിയിട്ടില്ല. ഇന്ത്യക്കാര്‍ രാജ്യത്തിന്റെ ഏതു ഭാഗത്തു നിന്നുള്ളവരാണെന്ന വിവരം ലഭിച്ചിട്ടില്ല.



ഇന്ത്യക്കാര്‍ക്കു പുറമേ എട്ട് ഈജിപ്റ്റുകാരും രണ്ടു സിറിയക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്. ഗ്രീസ് നാവികസേനയും കോസ്ററ് ഗാര്‍ഡും തിരച്ചില്‍ നടത്തിയെങ്കിലും ഒരു ഈജിപ്ഷ്യന്‍ നാവികനെ മാത്രമാണ് രക്ഷപ്പെടുത്താനായത്.



കപ്പലിനു സാങ്കേതിക തകരാറുണ്ടായതായി ക്യാപ്റ്റന്‍ സമീപത്തെ തുറമുഖത്ത് അറിയിച്ചിരുന്നു. ഒരു മണിക്കൂറിനു ശേഷം കപ്പല്‍ മുങ്ങുന്നതായും അറിയിച്ചു. 6000 ടണ്‍ ഉപ്പായിരുന്നു കപ്പലില്‍. പ്രതികൂല കാലാവസ്ഥ തിരച്ചില്‍ തുടരുന്നതിനു തടസ്സമായതാണ് വിവരം.
Four Indians ship wreck
Advertisment