Advertisment

ജര്‍മനിക്കാര്‍ക്ക് ചൈനയില്‍ പോകാന്‍ ഇനി വിസ വേണ്ട

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hvhvugihi

ബീജിംഗ്: ആറ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് ചൈന വിസ രഹിത യാത്ര അനുവദിച്ചു. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്സ്, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏഷ്യന്‍ രാജ്യമായ മലേഷ്യക്കുമാണ് ഈ സൗകര്യം ലഭ്യമാകുക.

Advertisment

ടൂറിസം സാധ്യതകള്‍ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു നടപടി. ഈ ആറ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 15 ദിവസം വരെയുള്ള ചൈനീസ് യാത്രകള്‍ക്കാണ് വിസ മാനദണ്ഡം പൂര്‍ണമായി ഒഴിവാക്കിയിരിക്കുന്നത്.

2023 ഡിസംബര്‍ 30 മുതല്‍ 2024 നവംബര്‍ വരെയാണ് ഈ സൗകര്യം നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലുള്ള നയങ്ങള്‍ പ്രകാരം സിംഗപ്പൂരില്‍നിന്നും ബ്രൂണെയില്‍നിന്നുമുള്ളവര്‍ക്കു മാത്രമാണ് ചൈന വിസ ഇളവുകള്‍ അനുവദിച്ചിരുന്നത്.

കോവിഡ് മഹാമാരിക്ക് പിന്നാലെ കര്‍ശനമായ യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പത്ത് മില്യണോളം വിനോദ സഞ്ചാരികളാണ് കോവിഡിന് മുന്‍പ് ഓരോ വര്‍ഷവും ചൈന സന്ദര്‍ശിച്ചിരുന്നത്. വിനോദ സഞ്ചാര മേഖലയെ വീണ്ടും പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം. 

china germans
Advertisment