Advertisment

ഫോണ്‍ മാറുമ്പോള്‍ ഡേറ്റ കൈമാറാന്‍ ഇനി എന്തെളുപ്പം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
00987653eerrt
ആംസ്റ്റർഡാം:ഫോണ്‍ മാറുമ്പോള്‍ പഴയ ഫോണില്‍ നിന്ന് പുതിയ ഫോണിലേക്ക് ഡേറ്റ അപ്പാടെ കൈമാറ്റം ചെയ്യുന്ന രീതി സാംസങ് നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും പ്രവാര്‍ത്തികമാക്കുന്നു.
Advertisment

ഇസിം അടക്കം കൈമാറ്റം ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഇ സിം എന്നറിയപ്പെടുന്ന ഡിജിറ്റല്‍ സിം കാര്‍ഡിലേക്ക് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ടെലികോം ഓപ്പറേറ്ററുടെ നിങ്ങള്‍ക്ക് വേണ്ട പ്ളാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കും. സാധാരണ സിം കാര്‍ഡിലെ ചിപ്പ് ഫോണിന്റെയും വാച്ചിന്റെയുമൊക്കെ അകത്തു തന്നെ പിടിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അതും ഫോണിലെ മദര്‍ബോര്‍ഡിന്റെ ഭാഗമായിരിക്കും. ഫിസിക്കല്‍ സിം പ്രവര്‍ത്തിക്കുന്നത് പോലെ തന്നെയാണ് ഇ സിമ്മും പ്രവര്‍ത്തിക്കുന്നത്.

സാംസങ്ങിന്റെ ഇ സിം പിന്തുണയുള്ള ചില പുതിയ സ്മാര്‍ട്ട്ഫോണുകളില്‍ ഫിസിക്കലായിട്ടുള്ള സിമ്മിനെ എളുപ്പത്തില്‍ ഇ സിമ്മാക്കി മാറ്റാനുള്ള ഫീച്ചറുണ്ട്. ഇ സിം ഉണ്ടെങ്കില്‍ പഴയ ഡിവൈസില്‍ നിന്ന് എളുപ്പത്തില്‍ അപ്ഗ്രേഡ് ചെയ്യാനുമാവും. ആദ്യം പഴയ ഡിവൈസില്‍ നിന്ന് ഡീആക്ടിവേറ്റ് ചെയ്യുക. അതിന് ശേഷം പുതിയ ഫോണില്‍ റീആക്ടിവേറ്റ് ചെയ്യാം. അത്ര എളുപ്പമാണിത്. 


                                
                            
                        
Digital SIM card
Advertisment