Advertisment

ഡച്ച് സര്‍ക്കാരിനെതിരേ മനുഷ്യാവകാശ സംഘടനകള്‍ നിയമ നടപടിക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dfghjk

ആംസ്ററര്‍ഡാം: നെതര്‍ലന്‍ഡ്സ് സര്‍ക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ കോടതിയെ സമീപിച്ചു. ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങള്‍ കൈമാറുകവഴി യുദ്ധക്കുറ്റങ്ങളില്‍ പങ്കുണ്ടെന്നാരോപിച്ചാണിത്. ഗാസയില്‍ ബോംബ് വര്‍ഷം നടത്താന്‍ പ്രധാനമായും ഉപയോഗപ്പെടുത്തുന്ന എഫ്~35 വിമാനങ്ങളുടെ ഭാഗങ്ങളാണ് നെതര്‍ലന്‍ഡ്സ് രാജ്യത്ത് സൂക്ഷിച്ച് കൈമാറുന്നത്.

ഡച്ച് സന്നദ്ധ സംഘടനകളായ റൈറ്റ്സ് ഫോറം, പി.എ.എക്സ് എന്നിവയാണ് മറ്റു പരാതിക്കാര്‍. ആയിരക്കണക്കിന് കുരുന്നുകളടക്കം നിരപരാധികളുടെ മരണത്തില്‍ ഡച്ച് സര്‍ക്കാറും പങ്കാളിയായെന്ന് പരാതിക്കാരായ ഓക്സ്ഫാം അടക്കം സംഘടനകള്‍ കുറ്റപ്പെടുത്തി. പരാതിയില്‍ ഹേഗിലെ ജില്ല കോടതി വാദം കേള്‍ക്കും.

വിഷയത്തില്‍ ഡച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. യു.എസ് നിര്‍മിത എഫ്~35 വിമാന ഭാഗങ്ങളുടെ മേഖലയിലെ സംഭരണശാലയാണ് നെതര്‍ലന്‍ഡ്സിലുള്ളത്. ഒക്ടോബര്‍ ഏഴിനു ശേഷവും ഇസ്രായേലിലേക്ക് ഇവ കയറ്റി അയച്ചതായി സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. 

dutch government
Advertisment