Advertisment

പാരിസില്‍ മലയാളികളടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വീടിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു

New Update
uy54edfvbn

പാരീസ്:പാരിസില്‍ മലയാളികളടക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊളംബസ് എന്ന സ്ഥലത്ത് വാടകയ്ക്കു താമസിച്ചിരുന്ന വീട്ടില്‍ തീപിടിത്തമുണ്ടായി. മാനേജ്മെന്റ്, എന്‍ജിനീയറിങ് പഠനത്തിനായി എത്തിയ 8 മലയാളികള്‍ ഉള്‍പ്പെടെ പെട്ടകുട്ടികളടക്കം 27 ഓളം വിദ്യാര്‍ഥികളാണു ഈ വീട്ടില്‍ താമസിച്ചിരുന്നത്.

Advertisment

സംഭവത്തില്‍ ഉത്തരേന്ത്യന്‍ വിദ്യാര്‍ഥികളില്‍ ഒരാള്‍ക്കു നിസ്സാര പരുക്കേറ്റു. മലയാളി വിദ്യാര്‍ഥികളടക്കം ബാക്കിയുള്ളവര്‍ സുരക്ഷിതരാണന്നാണ് വിവരം. അതേസമയം, മിക്ക വിദ്യാര്‍ഥികളുടെയും പാസ്പോര്‍ട്ടും വിദ്യാഭ്യാസരേഖകളും, ലാപ്ടോപ്പ്, കറന്‍സി, തുടങ്ങിയ വിലപിടിപ്പുള്ള സാമഗ്രികളും കത്തിനശിച്ചു. വൈകുന്നേരമാണ് തീ കത്തിപ്പടര്‍ന്നത്.

പ്ളാസ്ററിക്ക് ഉപയോഗിച്ചു നിര്‍മിച്ചിരുന്ന മുറികളിലാണ് തീപിടിത്തമുണ്ടായി വലിയതോതില്‍ തീ പടര്‍ന്നത്. റഫ്രിജറേറ്ററിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണു തീപിടിത്തമുണ്ടായതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫ്രഞ്ചുകാരനായ വീട്ടുടമയെ പൊലീസ് കസ്ററഡിയിലെടുത്തു.

സംഭവത്തെ തുടര്‍ന്ന് സ്ഥലത്തു നിന്നു മാറേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യന്‍ എംബസിയും റെഡ്ക്രോസ് പോലുള്ള വിവിധ സംഘടനകളും വ്യക്തികളും സഹായത്തിനെത്തി വിദ്യാര്‍ത്ഥികള്‍ക്ക് ഹോട്ടലുകളില്‍ താമസമൊരുക്കി. നിലവില്‍ ഇവരെ വിവിധ വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിച്ച് താല്‍ക്കാലിക താമസത്തിന് വഴിയൊരുക്കിയിരിയ്ക്കയാണ്. പൊലീസ് അന്വേഷണം നടത്തിവരികയാണ്. തുടര്‍ന്നുള്ള കാര്യങ്ങളില്‍ കേസെടുത്ത ശേഷമേ പാസ്പോര്‍ട്ടും മറ്റു രേഖകളും വീണ്ടെടുക്കുന്ന നടപടികളിലേക്ക് നീങ്ങുകയുള്ളുവെന്ന് വിദ്യാര്‍ഥികളെ എംബസി അറിയിച്ചിട്ടുണ്ട്. 

Indian students paris
Advertisment