Advertisment

ഡ്രൈവർ സാധനങ്ങളും രേഖകളുമായി കടന്നു കളഞ്ഞതിനാൽ ഇന്ത്യക്കാരി ബോസ്റ്റണിൽ കുടുങ്ങി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
kjhgfdse5678io

ലണ്ടൻ : ബോസ്റ്റൺ എയർപോർട്ടിലേക്കുള്ള യാത്രയ്ക്കിടെ ലിഫ്റ്റ്  ടാക്സിയുടെ ഡ്രൈവർ സാധനങ്ങളും രേഖകളുമായി കടന്നു കളഞ്ഞതിനാൽ ഇന്ത്യക്കാരിയായ ശ്രേയ വർമ ബോസ്റ്റണിൽ കുടുങ്ങി.

Advertisment

മേയിൽ ഹാർവാർഡ് സ്കൂൾ ഓഫ് ഡിസൈനിൽ നിന്നു ബിരുദമെടുത്ത വർമ്മ പറയുന്നത് ലഗേജ്, പാസ്പോർട്, വിസ, ഒപിടി/ഇഎഡി കാർഡുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ ഇവയൊക്കെ ഡ്രൈവർ കൊണ്ടു പോയെന്നാണ്. മൊത്തം നഷ്ടം $30,000 ആണെന്നു മാത്രമല്ല, വർമയ്ക്കു നാട്ടിലേക്കു പോകാൻ കഴിയാത്ത സ്ഥിതിയാണ്.

ഡ്രൈവറെ പിടികൂടാൻ ലിഫ്റ്റ് കമ്പനിക്കു കഴിഞ്ഞിട്ടില്ല. 

വിമാനത്താവളത്തിലേക്കു പോകുമ്പോൾ ഹെഡ്‍ഫോൺ മറന്നുവെന്നു ശ്രേയ വർമ തിരിച്ചറിഞ്ഞപ്പോൾ തിരിച്ചു പോകണമെന്നു ഡ്രൈവറോട് ആവശ്യപ്പെട്ടു. വീട്ടിലെത്തി ഹെഡ്‍ഫോൺ എടുത്തു തിരിച്ചു വന്നപ്പോൾ തന്റെ സാധങ്ങളുമായി കാർ പോയിക്കഴിഞ്ഞിരുന്നു. ട്രിപ്പ് റദ്ദാക്കിയെന്നു ഡ്രൈവർ പറഞ്ഞു. 

ഡ്രൈവറെ കുറിച്ച് വിവരം കിട്ടിയില്ല എന്നാണ് ലിഫ്റ്റിന്റെ നിലപാട്. സി ഇ ഓ: ഡേവിഡ് റിഷേർ അയച്ച സന്ദേശത്തിൽ പ്രശ്നം പരിഹരിക്കാൻ എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് ഉറപ്പു നൽകിയെങ്കിലും കൂടുതലൊന്നും സംഭവിച്ചില്ല. 

സുപ്രധാന രേഖകൾ ഉൾപ്പെടെ എല്ലാം നഷ്ടമായ സ്ഥിതിയിലാണ് താനെന്നു അറിയിച്ചിട്ടും അവർ ഫലപ്രദമായ നടപടി എടുത്തിട്ടില്ലെന്നു വർമ്മ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ ലിഫ്റ്റ് വൈസ് പ്രസിഡന്റ് അമീന ഗിൽ അയച്ച സന്ദേശത്തിൽ പറയുന്നത് പോലീസിനെ ബന്ധപ്പെട്ടു സഹായം തേടാം എന്നാണ്. 

Shreya Verma
Advertisment