Advertisment

റഷ്യയോട് അതൃപ്തി പ്രകടമാക്കി ഇസ്രയേല്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hguhijo

മോസ്കോ: ഇസ്രായേലിനെതിരെ റഷ്യ സ്വീകരിക്കുന്ന നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു. യുഎന്‍ പോലുള്ള അന്താരാഷ്ട്ര വേദികളിലെ നിലപാട് സംബന്ധിച്ച അതൃപ്തി, റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണ്‍ വിളിച്ചാണ് നെതന്യാഹു അറിയിച്ചത്.

തങ്ങള്‍ അനുഭവിച്ചതുപോലെ ക്രിമിനല്‍ ഭീകരാക്രമണം നേരിടുന്ന ഏത് രാജ്യവും ഇസ്രായേല്‍ ചെയ്യുന്നത് പോലെ തന്നെയാകും ചെയ്യുകയെന്ന് നെതന്യാഹു പറഞ്ഞു. റഷ്യയും ഇറാനും തമ്മിലുള്ള സഹകരണത്തെയും ശക്തമായി വിമര്‍ശിച്ചതായി നെതന്യാഹുവിന്റെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം ചൂണ്ടിക്കാട്ടി ഇസ്രായേല്‍ ഗസ്സയില്‍ ഫലസ്തീന്‍ ജനതയെ കൂട്ടത്താടെ ശിക്ഷിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് റഷ്യന്‍ ധനമന്ത്രി സെര്‍ജി ലാവ്റോവ് അഭിപ്രായപ്പെട്ടു. ഗസ്സയിലെ സ്ഥിതിഗതികള്‍ അന്താരാഷ്ട്ര സംഘം നിരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ യു.എസ് നയതന്ത്രത്തിന്റെ പരാജയമാണ് ഇസ്രായേല്‍~ഹമാസ് യുദ്ധത്തിന് കാരണമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അഭിപ്രായപ്പെട്ടിരുന്നു. 

russia israel
Advertisment