Advertisment

ഇസ്രായേല്‍~ഹമാസ് സംഘര്‍ഷം; ഇത് യുദ്ധമല്ല, തീവ്രവാദം: മാര്‍പാപ്പ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hbjbuihni

വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍~ഹമാസ് സംഘര്‍ഷം ഇപ്പോള്‍ യുദ്ധമല്ല, തീവ്രവാദമായി മാറിയിരിക്കുകയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഒക്ടോബര്‍ ഏഴിന് ശേഷം ഗസ്സയില്‍ 14,100 പലസ്തീനികളും ഇസ്രയേലില്‍ 1200 പേരും കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് പരാമര്‍ശം.

ഇവിടെ നമ്മള്‍ യുദ്ധങ്ങള്‍ക്കപ്പുറത്തേക്ക് പോയി. ഇത് യുദ്ധമല്ല, തീവ്രവാദമാണ്. ഇരു വിഭാഗങ്ങള്‍ക്കുമായും എല്ലാവരും പ്രാര്‍ഥിക്കണം. എല്ലാവരേയും കൊല്ലണമെന്ന വികാരവുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരുടെ ബന്ധുക്കളുമായും ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളുടെ ബന്ധുക്കളുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരു പക്ഷവും സംഘര്‍ഷം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. 

marpapa Israel-Hamas conflic
Advertisment