Advertisment

ഇറ്റലിയിലെ ചരിഞ്ഞ ഗോപുരം തകരാന്‍ സാധ്യത

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhgugyftdrds

ബോലോന: ഇറ്റലിയിലെ ചെരിഞ്ഞ ടവര്‍ തകര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്. പ്രശസ്തമായ പിസ ഗോപുരത്തിന് സമാനമായ ഈ ടവര്‍ ബോലോന നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗരിസെന്‍ഡ എന്നാണിതിന്റെ പേര്. നാലുഡിഗ്രിയോളം ചെരിവാണ് ഈ ടവറിനുള്ളത്. പിസ ഗോപുരത്തിന്റെ ചെരിവ് അഞ്ച് ഡിഗ്രിയാണ്.

Advertisment

12~ാം നൂറ്റാണ്ടിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത്. ടവര്‍ ഇടിഞ്ഞുവീഴുന്നതില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി അധികൃതര്‍ ചുറ്റും വലിയൊരു സുരക്ഷാമതില്‍ പണിയുന്നുണ്ട്. ടവര്‍ ഇടിഞ്ഞുവീഴാനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും സിറ്റി കൗണ്‍സില്‍ അധികൃതര്‍ അറിയിച്ചു.

ബോളോഗ്ന നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഗരിസെന്‍ഡ ടവറും അതിനോട് ചേര്‍ന്നുള്ള അസിനെല്ലി ടവറും. വിനോദസഞ്ചാരികള്‍ സ്ഥിരമായി എത്തുന്ന സ്ഥമാണിവിടം. ദാന്തേയുടെ 'ഡിവൈന്‍ കോമഡി'യില്‍ ഈ ടവറിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. 1109~നും 1119~നും ഇടയിലാണ് ഗരിസെന്‍ഡ ടവര്‍ നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്.

അപകടസാധ്യതയുള്ളതിനാല്‍ 2023 ഒക്ടോബര്‍ മുതല്‍ ഇവിടേക്ക് സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ ടവര്‍ പുതുക്കിപ്പണിയാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടവറിനുള്ള സുരക്ഷാമതില്‍ നിര്‍മിക്കാന്‍ 4.8 മില്യണ്‍ ഡോളര്‍ (ഏകദേശം 39 കോടി രൂപ) വേണ്ടിവരുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത് ജനങ്ങളില്‍ നിന്ന് പിരിവിലൂടെ സമാഹരിക്കാനാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

Italy's Leaning Tower
Advertisment