Advertisment

നെതര്‍ലന്‍ഡ്സില്‍ വലുതപക്ഷം അധികാരത്തിലേക്ക്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nkhugfdstyuio

ആംസ്ററര്‍ഡാം: ഇറ്റലിക്കും ഹംഗറിക്കും പിന്നാലെ നെതര്‍ലന്‍ഡ്സിലും തീവ്ര വലതുപക്ഷം അധികാരത്തിലേക്ക്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഗീര്‍ട് വില്‍ഡേഴ്സ് നയിക്കുന്ന ഫ്രീഡം പാര്‍ട്ടി 37 സീറ്റാണ് നേടിയിരിക്കുന്നത്. 150 അംഗ പാര്‍ലമെന്റാണെങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുന്നത് ഫ്രീഡം പാര്‍ട്ടിയാണ്.

ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും തമ്മിലുള്ള സഖ്യം 25 സീറ്റും പ്രധാനമന്ത്രി മാര്‍ക്ക് റട്ടെയുടെ പീപ്പിള്‍സ് പാര്‍ട്ടി ഫോര്‍ ഫ്രീഡം ആന്‍ഡ് ഡെമോക്രസി 24 സീറ്റും മാത്രമാണു നേടിയത്. ജനഹിതം മാനിച്ച് മറ്റു പാര്‍ട്ടികളുമായി ധാരണയിലെത്തി സര്‍ക്കാരുണ്ടാക്കുമെന്ന് വില്‍ഡേഴ്സ് പറഞ്ഞു.

ഇസ്ലാം വിരുദ്ധ, യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധ നിലപാടുള്ള വില്‍ഡേഴ്സിന് സഖ്യകക്ഷികളെ കണ്ടെത്തി സര്‍ക്കാരുണ്ടാക്കുക എളുപ്പമല്ല. യുക്രെയ്നില്‍ നിന്നുള്‍പ്പെടെ ഒരിടത്തുനിന്നുമുള്ള കുടിയേറ്റക്കാരെ സ്വീകരിക്കില്ലെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ വില്‍ഡേഴ്സ് വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍വാങ്ങുന്നതിനു ഹിതപരിശോധന നടത്തുമെന്നും നെതര്‍ലന്‍ഡ്സിനെ ഇസ്ലാംമുക്തമാക്കുമെന്നും പറഞ്ഞിരുന്നു. 

Netherland
Advertisment