Advertisment

മൈഗ്രന്റ് നഴ്സസ് അയര്‍ലന്‍ഡിന് പോരാട്ടം ലക്ഷ്യം കണ്ടു ; കെയര്‍ അസിറ്റന്റസിന് ഫാമിലി വിസ ലഭിക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ijhgfds

ഡബ്ളിന്‍: മൈഗ്രന്റ് നഴ്സസ് അയര്‍ലന്‍ഡിന്റെ നേതൃത്വത്തില്‍ പാര്‍ലമെന്റിന്റെ മുമ്പില്‍ നടത്തിയ സമരം ഉള്‍പ്പെടെ നിരവധി പോരാട്ടങ്ങളുടെ ഫലമായി അയര്‍ലണ്ടിലെ കെയര്‍ അസിറ്റന്റസിന് ഫാമിലി വിസ ലഭിക്കാന്‍ മൈഗ്രേഷന്‍ നിയമം പരിഷ്കരിക്കും. 

Advertisment

കുറഞ്ഞത് 30,000 യൂറോ വാര്‍ഷിക ശമ്പളം ഇല്ലാത്തതിനാല്‍ കെയര്‍ അസിറ്റന്റസിന് ഫാമിലി വിസ അനുവദിക്കില്ലായിരുന്നു. ഈ പ്രധാന തടസമാണ് അടുത്ത വര്‍ഷം ജനുവരി മുതല്‍ കെയര്‍ അസിറ്റന്റുമാരുടെ ശമ്പളം 27,000 യൂറോയില്‍ നിന്നും 30,000 യൂറോ ആയി വര്‍ദ്ധിപ്പിക്കുന്നതോടെ ഫാമിലി റീയൂണിഫിക്കേഷൻ ത്രെഷോൾഡ്സ്  പരിധിയില്‍ അവരും ഉള്‍പ്പെടും.

ഇത് സംബന്ധിച്ച സുപ്രധാന ഭേദഗതികളാണ്  തൊഴില്‍ മന്ത്രി നീല്‍ റിച്ച്മോണ്ട് പ്രഖ്യാപിച്ചത്. വരും വര്‍ഷങ്ങളില്‍ ഉണ്ടായേക്കാവുന്ന ശമ്പള വര്‍ദ്ധനവും മന്ത്രി വെളിപ്പെടുത്തി.

ഈ വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു അവശ്യ മാറ്റങ്ങള്‍ വരുത്താനുള്ള പ്രൊജക്റ്റ് സ്റ്റിയറിംഗ് ഗ്രൂപ്പിൽ മൈഗ്രന്റ് നഴ്സസ് അയര്‍ലന്‍ഡ് കണ്‍വീനര്‍ ഉള്‍പ്പടെ രണ്ട് പ്രതിനിധികളെയും തിരഞ്ഞെടുത്തു. കുടിയേറ്റ തൊഴിലാളികളുടെ ഇടയിലെ സുപ്രധാന സാന്നിധ്യം എന്ന നിലയില്‍ ആണ് എം.എൻ.ഐ പ്രതിനിധികളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയത്.

family visa
Advertisment