Advertisment

മോസ്കോ ആക്രമണം: 11 പേര്‍ അറസ്ററില്‍

New Update
gfhvfgfg

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 11 പേരെ അറസ്ററ് ചെയ്തിട്ടുണ്ട്. ഇതില്‍ 4 പേര്‍ക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതുന്നത്.

Advertisment

റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ ആക്രമണത്തെ രൂക്ഷമായി അപലപിച്ചിട്ടുണ്ട്. ആക്രമണത്തിനു ശേഷം ഭീകരര്‍ യുൈ്രകന്‍ അതിര്‍ത്തിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചതായി പുടിന്‍ ആരോപിച്ചു. ആക്രമണത്തിനു പിന്നാലെ റഷ്യയില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഞായറാഴ്ച രാജ്യത്ത് ദുഃഖം ആചരിക്കും.

ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് യുൈ്രകന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്ളാമിക് സ്റേററ്റ് ഗ്രൂപ്പിന്‍റെ അഫ്ഗാന്‍ ശാഖ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു.

പുടിന്‍ വീണ്ടും റഷ്യന്‍ പ്രസിഡന്‍റായി അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ആക്രമണം. 6000 പേരെ ഉള്‍ക്കൊള്ളാവുന്ന ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണമുണ്ടായത്. ഹാളിലൂടെ നടക്കുന്ന അക്രമി നേരിട്ട് ജനങ്ങളെ വെടിവച്ചു കൊല്ലുന്ന വീഡിയോകളും പുറത്തു വന്നിട്ടുണ്ട്.

ഭീകരര്‍ സ്ഫോടക വസ്തുക്കള്‍ എറിഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. റഷ്യന്‍ റോക് ബാന്‍ഡ് പിക്നിക്കിന്‍റെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Moscow attack
Advertisment