Advertisment

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യു കെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസന ഒസിവൈഎം സംഘടിപ്പിച്ച യു കെ സെൻട്രൽ റീജിയൻ ഏകദിന സമ്മേളനം പ്രൗഢ ഗംഭീരമായി; നൂറിൽ പരം പ്രതിനിധികൾ പങ്കാളികളായി

ഒസിവൈഎം ഹോസ്പിറ്റലിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 20, ശനിയാഴ്ച ബിർമിങ്ഹാമിൽ വെച്ചാണ്  പരിപാടി ഒരുക്കിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്‌ മാത്രം പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്ന സമ്മേളനത്തിൽ നൂറിൽ പരം പ്രതിനിധികൾ പങ്കെടുത്തു.

author-image
റോമി കുര്യാക്കോസ്
Updated On
New Update
ocym Untitled70.jpg

ബിർമിങ്ഹാം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യു കെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസന യുവജന വിഭാഗം (ഒസിവൈഎം )  സംഘടിപ്പിച്ച യു കെ സെൻട്രൽ റീജിയൻ ഏകദിന സമ്മേളനം പ്രൗഢഗംഭീരമായി.

Advertisment

ocUntitled70.jpg

ഒസിവൈഎം ഹോസ്പിറ്റലിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 20, ശനിയാഴ്ച ബിർമിങ്ഹാമിൽ വെച്ചാണ്  പരിപാടി ഒരുക്കിയത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക്‌ മാത്രം പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്ന സമ്മേളനത്തിൽ നൂറിൽ പരം പ്രതിനിധികൾ പങ്കെടുത്തു.

ymUntitled70.jpg

ഒസിവൈഎം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ. ഫാ. നിതിൻ പ്രസാദ് കോശി സമ്മേളനത്തിന്റെ അദ്ധ്യക്ഷ വഹിച്ചു. ദ്രാസന ജനറൽ സെക്രട്ടറി റവ. ഫാ. വർഗീസ് റ്റി മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു.

ocyUntitled70.jpg

റവ.ഫാ. മാത്യു ഏബ്രഹാം, റവ.ഫാ. എൽദോ വർഗ്ഗീസ്, റവ.ഫാ. ഷൈജു പി മത്തായി, ബ്രദർ പാട്രിക്, ജേക്കബ് മുരിങ്ങയിൽ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

1ocUntitled70.jpg

ഒസിവൈഎം ഭദ്രാസന  ഹോസ്പ്പിറ്റാലിറ്റി  വിഭാഗത്തിന്റെ കോർഡിനേറ്റഴ്സ് എബിൻ രാജു, എഫ്രം സാം, സെൻട്രൽ റീജിയണൽ സെക്രട്ടറി ഷിബു ജോർജ്ജ്  എന്നിവർ ഏകദിന സമ്മേളനത്തിന് നേതൃത്വം നൽകി.

oocUntitled70.jpg

Advertisment