Advertisment

അയർലണ്ടിലെ കേരള മുസ്‌ലിം കൾച്ചറൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
oiccUntiitled.jpg

അയർലണ്ടിലെ കേരള മുസ്‌ലിം കൾച്ചറൽ സെന്റർ മാർച്ച് 23 ന് പാമേഴ്‌സ് ടൌൺ ബോയ്‌സ്  സ്കൂളിൽ സംഘടിപ്പിച്ച  ഇഫ്താർ സംഗമം  അയർലണ്ടിലെ ഇന്ത്യൻ ജന മനസ്സുകളിൽ സ്ഥാനം പിടിച്ചു. 

Advertisment

നോമ്പിനെ ബഹുമാനിക്കാനും നോമ്പ്കാരനെ ആദരിക്കുവാനുമുള്ള മഹാനായ പ്രവാചകന്റെ തിരുവചനങ്ങളെ ഏറ്റെടുത്തു കൊണ്ട്‌  കെ.എം.സി.സി കാണിക്കുന്ന ഈ ഉത്സാഹം ഏറെ ശ്രദ്ധേയമായി.

irelandUntiitled.jpg

യുവാക്കളും  വ്യവസായ സംരംഭകരും  സാമൂഹ്യ പ്രവർത്തകരും  ഉൾപ്പെടെ മുന്നൂറോളം പേർ പരിപാടിയിൽ ‌പങ്കെടുത്തു. ഫവാസിന്റെ അധ്യക്ഷതയിൽ സ്വാഗതം അർഷാദും നോമ്പിന്റെ പ്രത്യേകത എന്ന വിഷയത്തെ ആസ്പദമാക്കി ത്വയ്യിബയും ചടങ്ങിൽ സംസാരിച്ചു.

ആശംസ പ്രാസംഗികരായ ഡബ്ലിയു എം എഫ് പ്രതിനിധിയായി സലീമും, വർഗീസ് ജോയ് എം, എൻ.ഐ

റോയ് കുഞ്ചലക്കാട്, കേരള ഹൗസ് രാജു കുന്നക്കാട് ,സാമൂഹിക പ്രവർത്തകൻ  എംഎം ലിങ്ക്വിസ്റ്റാർ ,

 കൗൺസിലർ ഷെയ്ൻ മൊയ്‌നിഹാൻ,  സാൻജോ മുളവരികൾ ഒഐസിസി, രാജൻ ദേവസ്യ, എന്നിവരും പ്രസംഗിച്ചു.

oiUntiitled

ഫെമീർ ലിമെറിക്ക് നമസ്കാരത്തിന് നേതൃത്വം നൽകി . കെഎംസിസി പ്രവർത്തകരായ ഹാഫിസ് ,ഷാഹിദ് ,സഫ്നാദ് , ഷഫീഖ് ,ഫുആദ് ,ഫസ്‌ജെർ , അനസ് ,മഷൂഖ് എന്നിവർ ഇഫ്താർ ഫുഡിന് നേതൃത്വം നൽകി .

അബ്ദുറഹ്മാന്റെ നന്ദി പ്രഭാഷണത്തോടുകൂടി പരിപാടി സമാപിച്ചു.

Advertisment