Advertisment

പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി: നിയന്ത്രണവുമായി കാനഡ

New Update
6543wdfv

ഒട്ടാവ: വിദേശ വിദ്യാര്‍ഥികള്‍ പഠനത്തിനൊപ്പം പാര്‍ട്ട് ടൈം ജോലി കൂടി ചെയ്യുന്ന രീതിക്ക് കാനഡ നിയന്ത്രണം ഏര്‍പ്പെടുന്നു. ഇവിടെ ഉപരിപഠനം നടത്തുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശ വിദ്യാര്‍ഥികള്‍ക്ക് കടുത്ത തിരിച്ചടിയാണ് തീരുമാനം.

സെപ്റ്റംബര്‍ മുതല്‍ ആഴ്ചയില്‍ 14 മണിക്കൂര്‍ മാത്രമാണ് ജോലി ചെയ്യാന്‍ അനുവദിക്കുക. നിലവിലുണ്ടായിരുന്ന താല്‍ക്കാലിക വ്യവസ്ഥ ഏപ്രില്‍ 30ന് അവസാനിച്ചുവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വകാര്യ മന്ത്രി മാര്‍ക് മില്ലര്‍ പറഞ്ഞു. കോവിഡ് കാലത്ത് രാജ്യത്തെ തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനാണ് ആഴ്ചയില്‍ 20 മണിക്കൂര്‍ എന്ന നിബന്ധന ജസ്ററിന്‍ ട്രൂഡോ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഈ ഇളവാണ് ഇപ്പോള്‍ അവസാനിപ്പിച്ചത്.

3.19 ലക്ഷം വിദ്യാര്‍ഥികളാണ് കാനഡയില്‍ ഉപരിപഠനം നടത്തുന്നത്. കാനഡയിലേക്ക് വിദേശ വിദ്യാര്‍ഥികള്‍ വരുന്നത് പഠനത്തിനായിരിക്കണമെന്ന് മാര്‍ക് മില്ലര്‍ പറഞ്ഞു. ജോലി ചെയ്യാന്‍ അനുമതിയുള്ള സമയം കുറച്ചതുവഴി വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Part-time job
Advertisment