Advertisment

ഭാര്യയും ഭര്‍ത്താവുമായി വഴക്ക്; ലുഫ്താന്‍സ വിമാനം അടിയന്തരമായി നിലത്തിറക്കി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
cghvjhvi

മ്യൂണിച്ച്: ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കലഹം പരിധികള്‍ ലംഘിച്ചതോടെ ബാങ്കോക് വിമാനം അടിയന്തരമായി ഡല്‍ഹിയില്‍ ഇറക്കിയതായി റിപ്പോര്‍ട്ട്. മ്യൂണിച്ചില്‍ നിന്നും പുറപ്പെട്ട ലുഫ്ത്താന്‍സ ഫ്ലൈറ്റാണ് മറ്റു വഴിയില്ലാതെ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്.

വിമാനത്തിലെ യാത്രികരായിരുന്ന ജര്‍മന്‍കാരനും അയാളുടെ തായ് സ്വദേശിയായ ഭാര്യയും തമ്മിലുള്ള കലഹമാണ് വിമാനജീവനക്കാരെ വലച്ചത്. ഇരുവരും ഉറക്കെ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് തായ് വനിത പൈലറ്റിന്‍റെ സഹായം തേടി. അതോടെയാണ് വിമാനം വഴിയില്‍ ഇറക്കാമെന്ന് പൈലറ്റ് തീരുമാനിച്ചത്.

ഇതനുസരിച്ച് പാക്കിസ്ഥാനില്‍ ഇറക്കാനായി അനുമതി ചോദിച്ചെങ്കിലും ലഭിച്ചില്ല. ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ഇറക്കിയ ഉടന്‍ തന്നെ ഭര്‍ത്താവിനെ വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ക്കു കൈമാറിയതായി സിവില്‍ ഏവിയേഷന്‍ ഡയറക്റ്റര്‍ ജനറല്‍ വ്യക്തമാക്കി. സംഭവത്തില്‍ വിമാനത്താവളത്തിന്‍റെ അധികൃതരോട് ജര്‍മന്‍കാരന്‍ മാപ്പപേക്ഷിച്ചു. ഇയാളെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ക്കു കൈമാറണോ അതോ ജര്‍മനിയിലേക്ക് കയറ്റി വിടണമോ എന്നതില്‍ തീരുമാനമായിട്ടില്ല. 

Lufthansa Flight
Advertisment