Advertisment

രാജ്‌നാഥ് സിംഗിന്റെ യു കെ സന്ദർശനം ബന്ധങ്ങളും പ്രതിരോധ സഹകരണവും ശക്തിപ്പെടുത്തും; ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി നിർണായക ചർച്ചകളിൽ ഏർപ്പെട്ടു

New Update
dfgt15

യു കെ: ജനുവരി 8 - നാണ് മൂന്ന് ദിവസത്തെ യു കെ സന്ദർശനത്തിനായി ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യു കെയിൽ എത്തിച്ചേർന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സ് എന്നിവരുമായി അദ്ദേഹം നിർണായക ചർച്ചകളിൽ ഏർപ്പെട്ടു.

Advertisment

പ്രധാനമന്ത്രി ഋഷി സുനക്കുമായുള്ള കൂടിക്കാഴ്ചയിൽ, ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സ്വതന്ത്ര വ്യാപാര കരാറിനായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

യു കെ പ്രതിരോധ വ്യവസായവുമായുള്ള ക്രിയാത്മക ഇടപെടലുകൾക്ക് സിംഗ് ഊന്നൽ നൽകുകയും ഇരു രാജ്യങ്ങളിലെയും പ്രതിരോധ മേഖലകളെ സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തിന് അടിവരയിടുകയും ചെയ്തു.

പ്രതിരോധ വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകിക്കൊണ്ടായിരുന്നു പ്രതിരോധ മന്ത്രി ഗ്രാന്റ് ഷാപ്‌സുമായുള്ള സംഭാഷണങ്ങൾ. പ്രതിരോധം, സുരക്ഷ, സഹകരണം എന്നിവയും ചർച്ചാവിഷയങ്ങളായി. 

ഇന്ത്യയും യുകെയും തമ്മിലുള്ള രണ്ട് സുപ്രധാന കരാറുകൾക്ക് ഈ സന്ദർശനം കാരണമായി : ഉഭയകക്ഷി അന്താരാഷ്ട്ര കേഡറ്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന് സഹായകമായ ഒരു ധാരണാപത്രവും ഇന്ത്യയുടെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും യുകെയുടെ ഡിഫൻസ് സയൻസ് ആൻഡ് ടെക്‌നോളജി ലബോറട്ടറിയും തമ്മിൽ ഗവേഷണത്തിലും പ്രതിരോധ സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ക്രമീകരണവും. പ്രതിരോധ ഗവേഷണത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വിശാല സഹകരണം പ്രോത്സാഹിപ്പിക്കുകയും യുവാക്കളെ ഇരു രാജ്യങ്ങളിലേക്കും ആകർഷിക്കുന്നതിന്റെ സാദ്ധ്യതകൾ ത്വരിതപ്പെടുത്തുക എന്നീ ആശയങ്ങളാണ് ഈ കരാറുകൾ കൊണ്ട് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഇടപെടലുകളിലെ നാഴികക്കല്ലായി രാജ്‌നാഥ് സിംഗിന്റെ യു കെ സന്ദർശനം അടയാളപ്പെടുത്താം. യു കെ സഹമന്ത്രിയുമായി ഉഭയകക്ഷി ചർച്ചയിൽ ഏർപ്പെടുന്നതിന് മുമ്പ് രാജ്‌നാഥ് സിംഗിനെ ഹോഴ്‌സ് ഗാർഡ് പരേഡ് ഗ്രൗണ്ടിൽ ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചിരുന്നു.

Advertisment