Advertisment

യുക്രെയിന്റെ ആക്രമണം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് റഷ്യ

New Update
78hh
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനിടെ യുക്രെയിന്റെ ഡ്രോണ്‍ ആക്രമണം. വോട്ടിങ്ങിന്റെ അവസാനദിവസവും ആക്രമണം തുടര്‍ന്നു. വ്ലാഡിമിര്‍ പുട്ടിന്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായതിനാലാണ് യുക്രെയിന്‍ ഇത്തരത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്ന് റഷ്യ ആരോപിച്ചു.



തെക്കന്‍ റഷ്യയിലെ ക്രാസ്നോദറില്‍ യുക്രെയ്ന്റെ 17 ഡ്രോണുകള്‍ വെടിവച്ചിട്ടതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സ്ളവ്യാന്‍സ്ക് എണ്ണശുദ്ധീകരണ ശാലയ്ക്കു മീതെ ഡ്രോണ്‍ അവശിഷ്ടം പതിച്ച് തീപിടിത്തമുണ്ടായി. മോസ്കോ ഉള്‍പ്പെടെ ഏഴു മേഖലകളും യുക്രെയ്ന്‍ ലക്ഷ്യമിട്ടതായി മന്ത്രാലയം പറഞ്ഞു.



യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുള്ള റഷ്യന്‍ മേഖലയായ ബെല്‍ഗൊറോദില്‍ ഡ്രോണാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരുക്കേറ്റു. നേരത്തേ ഷെല്ലാക്രമണത്തില്‍ 16 വയസ്സുള്ള പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു.
Ukraine
Advertisment