Advertisment

ബന്ധുവായ സ്ത്രീയുടെ മരണത്തിനു സിഖ് യുവതിയെ കാനഡയിൽ അറസ്റ്റ് ചെയ്‌തു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgygyugug
ഒട്ടാവ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ കൊല്ലപ്പെട്ട സ്ത്രീയുടെ ജഡം കണ്ടെത്തിയതിനെ തുടർന്നു സംശയത്തിന്റെ പേരിൽ 28 വയസുള്ള സിഖ് വംശജ പ്രീതി ടീന കൗർ പനേസറിനെ അറസ്റ്റ് ചെയ്തു. 

ലോവർ മെയിൻലാൻഡ് മേഖലയിലെ ഡെൽറ്റ സിറ്റിയിലാണ് കൊല നടന്നതെന്നു പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്തത് ഈ മാസം ആദ്യമായിരുന്നു. ലഭ്യമായ വിവരങ്ങൾ വച്ച് അന്വേഷിച്ചപ്പോൾ പനേസറിലേക്കു വിരൽ ചൂണ്ടുന്ന സൂചനകൾ കിട്ടി. ഇരുവരും തമ്മിൽ കുടുംബ ബന്ധം ഉണ്ടായിരുന്നുവെന്നു പോലീസ് പറയുന്നു. 

ബ്രിട്ടീഷ് കൊളംബിയയിൽ വ്യാപകമായി നടക്കുന്ന അധോലോക സംഘട്ടനങ്ങളുമായി ഈ മരണത്തിനു ബന്ധമില്ലെന്നു ഡെൽറ്റ പോലീസ് പറഞ്ഞു. 

Preeti Tina Kaur Panesar
Advertisment