Advertisment

ഫ്രഞ്ച് അധ്യാപകനെ തലയറുത്തു കൊന്ന കേസിൽ  ആറു മുസ്ലിം കൗമാരക്കാർക്കു ശിക്ഷ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgruwhriwd

പാരീസ്: ഫ്രാൻസിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂൺ ക്ലാസിൽ കാണിച്ചതിന്റെ പേരിൽ അധ്യാപകനെ തലയറുത്തു കൊന്ന കേസിൽ ഇസ്ലാമിക തീവ്രവാദികളായ ആറു യുവാക്കൾ കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. 2020 ഒക്ടോബർ 16നു ചരിത്ര-ഭൂമിശാസ്ത്ര അധ്യാപകൻ സാമുവൽ പാറ്റിയെ (47) പാരിസിലെ സ്കൂളിനു പുറത്തു വച്ചു കുത്തിയ ശേഷം തലയറുത്ത  അബ്ബ്ദുള്ളാഖ് അന്സറോവ് എന്ന 18 വയസുള്ള ചെചെൻ  വംശജനെ അന്നു തന്നെ പോലീസ് വെടിവച്ചു കൊന്നിരുന്നു. 

Advertisment

അന്സറോവിനോപ്പം പാറ്റിയെ കൊല ചെയ്യാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത ആറു പേരും കൗമാരക്കാർ ആയതു കൊണ്ട് അവരുടെ വിചാരണ രഹസ്യമായാണ് നടത്തിയത്. അഭിപ്രായ സ്വാതന്ത്ര്യം സംബന്ധിച്ച ക്ലാസിൽ വിവാദമായ ചാർളി ഹെഡ്ബോ മാസികയിലെ കാർട്ടൂൺ കാണിച്ചു എന്നതാണ് അവരെ രോഷം കൊള്ളിച്ചത്.  

ക്ലാസിൽ നടന്ന കാര്യങ്ങളെ കുറിച്ച് തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച 13 വയസുണ്ടായിരുന്ന പെൺകുട്ടി അതിനു പുറമെ അപമാനിക്കലിനും കുറ്റക്കാരിയായി കണ്ടെത്തി. അന്നു ക്ലാസിൽ ഹാജരാവാത്ത കുട്ടി മാതാപിതാക്കളോടു പറഞ്ഞത് കാർട്ടൂൺ കാണിക്കുന്നതിനു മുൻപ് പാറ്റി മുസ്ലിം കുട്ടികളോട് പുറത്തു പോകാൻ പറഞ്ഞു എന്നാണ്. 

ആ ആരോപണങ്ങൾ വച്ച് അവളുടെ പിതാവ് രോഷം കത്തുന്ന വീഡിയോ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളിൽ കയറ്റി. കണ്ടവരെ അതു രോഷം കൊള്ളിച്ചു. നുണ പറഞ്ഞതിന്റെ പ്രത്യാഘാതം ഇത്ര രൂക്ഷമായിട്ടും അവൾ ഖേദം പ്രകടിപ്പിച്ചില്ലെന്നു അഭിഭാഷകൻ പറഞ്ഞു.

അന്നു 14നും 15നുമിടയിൽ പ്രായം ഉണ്ടായിരുന്ന അഞ്ചു ആൺകുട്ടികൾ പാറ്റിയുടെ നീക്കങ്ങൾ  നിരീക്ഷിച്ചു പിന്നാലെ കൂടി. അവരെ കുറ്റക്കാരായി കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ചെങ്കിലും കൊല്ലാൻ ഉദ്ദേശമുള്ളതായി അറിയില്ലായിരുന്നു എന്നു അവർ വാദിച്ചു. 

ഒരാൾക്കു കിട്ടിയത് വീട്ടു തടങ്കലാണ്.

പ്രതിയുടെ നീക്കങ്ങൾ അറിയാൻ ഇലക്ട്രോണിക് ബ്രെയ്സ്‌ലെറ്റ് ധരിപ്പിക്കും. മറ്റുള്ളവർക്കു രണ്ടു മുതൽ മൂന്നു വര്ഷം വരെ തടവ് ശിക്ഷയുണ്ട്. ശിക്ഷ മരവിപ്പിച്ച കോടതി അവർ സ്കൂളിൽ പഠിക്കയോ ജോലി എടുക്കുകയോ ചെയ്യണമെന്നു ഉത്തരവിട്ടു. 

ശിക്ഷ അപര്യാപ്തമാണെന്നു പാറ്റിയുടെ അഭിഭാഷകൻ അഭിപ്രായപ്പെട്ടു. 

 

 

 

 

french teacher
Advertisment