Advertisment

ഇസ്രയേല്‍ അംബാസഡറോട് സ്പെയിന്‍ വിശദീകരണം തേടി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
hgygyu
മാഡ്രിഡ്: ഇസ്രായേല്‍ അംബാസഡറെ വിളിച്ചുവരുത്തി സ്പാനിഷ് അധികൃതര്‍ വിശദീകരണം തേടി. ഇസ്രായേല്‍ സര്‍ക്കാരിന്റെ തെറ്റായ ആരോപണങ്ങളെ കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ടതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ അല്‍ബാരെസ് അറിയിച്ചു.



ഗാസയില്‍ സാധാരണക്കാരെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്യുന്നതിനെ വിമര്‍ശിച്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ പ്രസ്താവനയും ഇതിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നല്‍കിയ രൂക്ഷമായ മറുപടിയുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരിക്കുന്നത്.



ഗാസയിലെ പൗരന്മാരെ കൊലപ്പെടുത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനമാണെന്നും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തുറന്നടിച്ചിരുന്നു. തുടര്‍ന്ന് സ്പാനിഷ് അംബാസഡറെ ഇസ്രായേല്‍ വിളിച്ച് ശാസിച്ചു. ഇതിന് തിരിച്ചടിയായാണ് ഇസ്രായേല്‍ അംബാസഡര്‍ റോഡിക റായന്‍~ഗോര്‍ഡനെ സ്പെയിന്‍ വിളിപ്പിച്ചത്.



വെള്ളിയാഴ്ച ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി, ബെല്‍ജിയന്‍ പ്രധാനമന്ത്രി അലക്സാണ്ടര്‍ ഡി ക്രൂ എന്നിവരോടൊപ്പം റഫ അതിര്‍ത്തി സന്ദര്‍ശിച്ചപ്പോഴാണ് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന ബോംബാക്രമണത്തെ വിമര്‍ശിച്ചത്. ഇതിനുപിന്നാലെ സ്പാനിഷ്, ബെല്‍ജിയന്‍ അംബാസഡര്‍മാരെ വിളിപ്പിച്ച് കഠിനമായ ശാസന നല്‍കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ പറഞ്ഞിരുന്നു.
Israeli ambassador
Advertisment