Advertisment

ബ്രിട്ടീഷ് മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ലണ്ടനിൽ ഇസ്രയേൽ അനുകൂലികളുടെ പ്രതിഷേധത്തിൽ പങ്കെടുത്തു; 'ഇസ്രയേലിനോട് ഐക്യദാർഢ്യം' എന്നും മുൻ ആഭ്യന്തര സെക്രട്ടറി

New Update
hgggjan

യുകെ: ഇസ്രയേൽ -  ഹമാസ് യുദ്ധം ആരംഭിച്ച് നൂറ് ദിവസം പിന്നിടുമ്പോൾ ഞായറാഴ്ച ലണ്ടനിൽ നടത്തിയ റാലിയിൽ ബ്രിട്ടീഷ് മുൻ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാൻ ആയിരക്കണക്കിന് ഇസ്രായേൽ അനുകൂല പ്രതിഷേധക്കാർക്കൊപ്പം പങ്ക് ചേർന്നു.

Advertisment

പ്രതിഷേധക്കാരിൽ പലരും ഇസ്രായേലി പതാകകൾ വീശി, 'ഉടൻ വെടി നിർത്തൽ' ആവശ്യപ്പെട്ടു കൊണ്ടുള്ള പ്ലകാർഡുകളും ഉയർത്തി, ക്യാമ്പുകളിൽ കഴിയുന്ന കുട്ടി അഭയാർത്ഥികളുടെ ദൈന്യതയിൽ പങ്കുചേർന്ന് കൊണ്ട് 'ലിറ്റിൽ അമൽ' എന്ന കൊച്ചു ഇസ്രയേൽ അഭയാർഥിയുടെ ഭീമാകാരമായ രൂപവും കയ്യിലേന്തിയാണ് ലണ്ടനിലെ ട്രാഫൽഗർ സ്ക്വയറിൽ ഒത്തുകൂടിയത്.

ഇസ്രായേലിനോടും ഹമാസിന്റെ തടവിലാക്കപ്പെട്ടിരിക്കുന്നവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് താൻ വന്നതെന്നാണ് മുൻ മുൻ ആഭ്യന്തര സെക്രട്ടറി ബ്രാവർമാനൻ വികാരദീനയായി വാർത്ത മാധ്യമങ്ങളോട് പ്രതികരിച്ചത്.

നവംബറിൽ നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് പ്രധാനമന്ത്രി ബ്രാവർമാനെ പുറത്താക്കിയത്. 

തുടക്കം മുതൽ തന്നെ സുല്ല ബ്രാവർമാൻ  ഇസ്രായേലിനെ പിന്തുണക്കുന്നു. തന്റെ യഹൂദ ഭർത്താവ് റയൽ മുമ്പ് ഇസ്രയേലിൽ താമസിച്ചിരുന്നതായും തനിക്ക് ഇസ്രായേൽ പ്രതിരോധ സേനയിൽ (ഐഡിഎഫ്) സേവനമനുഷ്ഠിക്കുന്ന അടുത്ത കുടുംബാംഗങ്ങളുണ്ടെന്നും അവർ കഴിഞ്ഞ വർഷം 'ജ്യൂവിഷ് ക്രോണിക്കിളി'നോട് പറഞ്ഞിരുന്നു.

അതേസമയം, തങ്ങളുടെ രാജ്യത്തെ പിന്തുണച്ചതിന് യുകെയിലെ രാഷ്ട്രീയ നേതാക്കൾക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള ഇസ്രായേലിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗിന്റെ വീഡിയോ സന്ദേശവും റാലിയിൽ പ്രദർശിപ്പിച്ചു.

അതിരുവിടുന്ന മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡ് പ്രദർശിപ്പിച്ചതിന് രണ്ട് പേരുൾപ്പെടെ ആറ് പേരെ പ്രതിഷേധത്തോടെനുബന്ധിച്ചു പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisment