Advertisment

ഭക്ഷണത്തിനും വെള്ളത്തിനും പകരം സൂര്യപ്രകാശം: കുട്ടി മരിച്ച സംഭവത്തില്‍ അച്ഛന് തടവ്

New Update
bvcfgtyuhn
മോസ്കോ: വീഗന്‍ ജീവിതശൈലി അമിതമായ രീതിയില്‍ പിന്തുടര്‍ന്നതിനെത്തുടര്‍ന്ന് സ്വന്തം കുട്ടിയുടെ മരണത്തിനു കാരണക്കാരനായ അച്ഛന് റഷ്യയില്‍ തടവ് ശിക്ഷ. റഷ്യന്‍ ബ്ളോഗര്‍ മാക്സിം ല്യൂട്ടിയാണ് എട്ടു വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ടത്.



ഒരു വയസ്സില്‍ താഴെ മാത്രം പ്രായമുള്ള, ഒന്നര കിലോ മാത്രം ഭാരമുള്ള കുഞ്ഞിനെയാണ് ബ്ളോഗര്‍ കൂടിയായ പിതാവ് കര്‍ശനമായ സസ്യാഹാര ജീവിതശൈലിയില്‍ വളര്‍ത്താന്‍ ശ്രമിച്ചത്. കുട്ടിക്ക് മറ്റ് ഭക്ഷണം ആവശ്യമില്ലെന്നും സൂര്യപ്രകാശത്തില്‍ നിന്ന് പോഷണം ലഭിക്കുമെന്നുമായിരുന്നു ഇയാളുടെ വാദം. ന്യുമോണിയയും തളര്‍ച്ചയുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി.



ജീവന്‍ നിലനിര്‍ത്താന്‍ മാത്രമാണ് കുട്ടിക്ക് മാക്സിം ഭക്ഷണം നല്‍കിയിരുന്നത്. ബാക്കി പോഷകങ്ങളെല്ലാം ലഭിക്കാന്‍ സൂര്യപ്രകാശം ഏല്‍പിച്ചു. ഇതിനിടെ, കുട്ടിക്ക് മുലപ്പാല്‍ കൊടുക്കുന്നതില്‍ നിന്ന് പങ്കാളിയെ മാക്സിം വിലക്കുകയും ചെയ്തു. മനപൂര്‍വം ചെയ്ത കുറ്റമല്ലെന്നും ദുരുദ്ദേശ്യങ്ങളില്ലാതെ താന്‍ മകനെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുവെന്ന് മാക്സിന്റെ അവകാശവാദം.
vegan_kid_death
Advertisment