Advertisment

നോര്‍വേയുടെ കപ്പലിനു നേരേ തീവ്രവാദി ആക്രമണം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fcgvhgbihihiojho

സനാ: നോര്‍വേയുടെ വാണിജ്യ കപ്പലിനുനേരെ യമനിലെ ഹൂതി വിഭാഗം തീവ്രവാദികളുടെ ആക്രമണം. ഇസ്രായേലിനായി അസംസ്കൃത എണ്ണ എത്തിക്കുന്നതിനാലാണ് റോക്കറ്റ് ആക്രമണം നടത്തിയതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരിയ പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, ജൈവ ഇന്ധനങ്ങളില്‍ ഉപയോഗിക്കാനുള്ള പാമോയിലുമായി ഇറ്റലിയിലേക്ക് പോവുകയായിരുന്നെന്ന് കപ്പല്‍ ഉടമസ്ഥര്‍ നോര്‍വേയിലെ "മോവിന്‍കെല്‍ കെമിക്കല്‍ ടാങ്കേഴ്സ്' അവകാശപ്പെട്ടു.

ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളെയും അത് ഏതു രാജ്യത്തില്‍നിന്നുള്ളതാണെന്നത് പരിഗണിക്കാതെ ലക്ഷ്യമിടുമെന്ന് ഹൂതികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇസ്രായേലിന്റെ ഗസ്സ യുദ്ധത്തിനോടുള്ള പ്രതികരണമെന്നോണം മറ്റു രാജ്യങ്ങളില്‍നിന്നുള്ള സൈനിക ഇടപെടല്‍ യുദ്ധത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചേക്കുമെന്ന ആശങ്ക പടര്‍ത്തുന്നുണ്ട്. 

huthis attack norway ship
Advertisment