Advertisment

മേഘ രഞ്ജിത്തിന് സഹായഹസ്തവുമായി യു കെ പ്രവാസി സംഘടന; ഒഐസിസി (യു കെ) - സമാഹരിച്ച തുക ശ്രീ. രമേശ്‌ ചെന്നിത്തല മേഘയുടെ കുടുംബത്തിന് കൈമാറി

New Update
pravasiiUntitled

ആലപ്പുഴ: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ലാത്തിയടിയേറ്റ് പരിക്കേറ്റ് ചികിത്സയിലിരിക്കുന്ന യൂത്ത് കോൺഗ്രസ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി മേഘ രഞ്ജിത്തിന് പ്രവാസ ലോകത്തുനിന്നും സ്നേഹ സഹായം.

Advertisment

ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ശക്തമായ വേരുകളുള്ള പ്രവാസി സംഘടനയായ ഒഐസിസിയുടെ യു കെ ഘടകമാണ് മേഘക്ക്‌ സഹായഹസ്താവുമായി മുന്നോട്ട് വന്നത്.

ഒഐസിസി (യു കെ) സമാഹരിച്ച ചികിത്സാ സഹായ തുകയായ ഒന്നരലക്ഷം രൂപയുടെ ചെക്ക് മുൻ പ്രതിപക്ഷ നേതാവ് ബഹു: രമേശ് ചെന്നിത്തല മേഘയുടെ കുടുംബത്തിന് കൈമാറി.

തുക സ്വരൂപിക്കുന്നതിന് നേതൃത്വo നൽകിയ ഒഐസിസി (യു കെ) വർക്കിങ്ങ് പ്രസിഡന്റ്‌ ഷൈനു മാത്യൂസ് ചാമക്കാലയുടെ സാന്നിധ്യത്തിലാണ് ചെക്ക് മേഖയുടെ ഭർത്താവ് രഞ്ജിത്തിന് കൈമാറിയത്.

pravasiiiUntitled7

തുടർന്ന്, മേഘയുടെ ഭവനത്തിൽ എത്തി, മേഘയോടും കുടുബംഗങ്ങളോടുമുള്ള യു കെ മലയാളികളുടേയും സംഘടനയുടെയും സ്നേഹാന്വേഷണവും കരുതലും പങ്കുവെച്ചു. ചികിത്സാസഹായ തുക സ്വരൂപണത്തിൽ പങ്കാളികളായ എല്ലാവരോടുമുള്ള നന്ദിയും ഷൈനു മാത്യൂസ് അറിയിച്ചു. 

യൂത്ത് കോൺഗ്രസിൻ്റെ കളക്ട്രേറ്റ് മാർച്ചിനിടെയാണ്‌ തലയ്ക്ക് പുറകിലും കഴുത്തിലുമായാണ് മേഘയ്ക്ക് പോലീസിന്റെ ലാത്തിയടിയേറ്റത്. കഴുത്തിലെ ഞരമ്പുകൾക്ക് ക്ഷതമേറ്റു. അസ്ഥികൾക്കും സ്ഥാനചലനം സംഭവിച്ചു. കടുത്ത ശ്വാസംമുട്ടലും കഠിനമായ ശരീര വേദനയുമായി ആശുപത്രിക്കിടക്കയിലായിരുന്ന മേഘ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്യപ്പെട്ടത്.

കായംകുളം രണ്ടാം കുറ്റിയിൽ ബ്യൂട്ടിപാർലർ, സ്റ്റിച്ചിങ്ങ് യൂണിറ്റ് സംരംഭം മേഘ നടത്തിയിരുന്നു. ബാങ്ക് വായ്പയെടുത്തും സ്വർണ്ണം പണയം വച്ചുമാണ് സംരംഭം ആരംഭിച്ചത്. പൂർണ്ണ ആരോഗ്യത്തോടെ ഇനി ജോലി ചെയ്യാൻ കഴിയുമോ എന്ന് പോലും ആശങ്കയിലാണ് മേഘ.

Advertisment