Advertisment

"വിദ്യാർത്ഥികൾ ധൈര്യമായി യു കെയിലേക്ക് വന്നോളൂ": ബ്രിട്ടീഷ് കൗണ്‍സില്‍; ആശ്രിത വിസ നയങ്ങളിൽ വന്ന മാറ്റങ്ങള്‍ ബാധിക്കുക കുറച്ച് വിദ്യാർത്ഥികളെ മാത്രം എന്നും ബ്രിട്ടീഷ് കൗണ്‍സില്‍

author-image
റോമി കുര്യാക്കോസ്
Updated On
New Update
stukUntitled99

യു കെ: യു കെയിലേക്ക് തൊഴിൽ - പഠനങ്ങൾക്കായി കുടിയേറിയവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതിനെ തുടർന്ന്, ബ്രിട്ടീഷ് സർക്കാർ വിസ നയങ്ങളിൽ നടപ്പിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ക്ക് കനത്ത തിരിച്ചടിയാകുമെന്ന ആശങ്കയാണ് ബഹുഭൂരിപക്ഷം കുടിയേറ്റക്കാരും ഉയർത്തുന്നത്.

Advertisment

എന്നാൽ ഈ ആശങ്കകളൊക്കെ അസ്ഥസനതാണെന്നും യു കെയിൽ എത്തിചേരാനാഗ്രഹിക്കുന്നവരുടെ മോഹങ്ങള്‍ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കേണ്ടെന്നശുഭ സന്ദേശമാണ് ബ്രിട്ടീഷ് കൗണ്‍സില്‍ നൽകുന്നത്.

sukUntitled99.jpg

രാജ്യത്തെ യൂണിവേഴ്സിറ്റികൾ നടത്തുന്ന ഭൂരിഭാഗം ബിരുദാനന്തര പ്രോഗ്രാമുകളും താരതമ്യേന ഹ്രസ്വകാലത്തേക്ക് ക്രമീകരിച്ചിരിക്കുന്നവയാണ്. പല കോഴ്‌സുകളും ഒരു വര്‍ഷം മാത്രം നീണ്ടുനില്‍ക്കുന്നവയും.

അതുകൊണ്ട് തന്നെ മറ്റ് രാജ്യങ്ങളിലെ പഠനകാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ യു കെയിലെ ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ താരതമ്യേന പരിമിതമാണ്. മാത്രമല്ല രാജ്യത്തെ മറ്റ് വിദ്യാഭ്യാസ അവസരങ്ങളെ ഈ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുന്നില്ല. ബ്രിട്ടീഷ് കൗണ്‍സിലിലെ വിദ്യാഭ്യാസ ഡയറക്ടര്‍ റിത്തിക ചന്ദ പരുക്ക് വ്യക്തമാക്കി.

studUntitled99

പോസ്റ്റ് ഗ്രാജ്വേറ്റ് റിസര്‍ച്ച് കോഴ്‌സുകൾ, സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുള്ള കോഴ്‌സുകൾ എന്നിവ ഒഴിച്ചുള്ള വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ആശ്രിത വിസ സംബന്ധിച്ച നിയന്ത്രണം ഗ്രാജ്വേറ്റ് റൂട്ട്, യംഗ് പ്രൊഫഷണല്‍ സ്‌കീം, വിസിറ്റ് വിസ എന്നിങ്ങനെയുള്ള ഇതര വിസകളെ ബാധിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

നേരത്തേയും ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്രിതരെ കൊണ്ടുവരാന്‍ സാധിക്കുമായിരുന്നില്ല. ഇത് സംബന്ധിച്ചും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും റിത്തിക ചന്ദ കൂട്ടിച്ചേർത്തു. ആശ്രിത വിസ നയത്തില്‍ ഏര്‍പ്പെടുത്തിയ മാറ്റങ്ങള്‍ സംബന്ധിച്ച് വലിയ തെറ്റിധാരണയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇത് ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ മാത്രമേ ബാധിക്കുന്നുള്ളൂവെന്നും റിത്തിക ചന്ദ ചൂണ്ടിക്കാട്ടി.

studentukUntitled99

വിദ്യാഭ്യാസ വിസകളിൽ സർക്കാർ നടപ്പിൽ വരുത്തിയ പുതിയ നിയന്ത്രണങ്ങള്‍ക്കിടയിലും വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് യു കെയിൽ തുടരുകയാണ്. ഇതിലെ പ്രധാന ആകർഷണം മികച്ച വിദ്യാഭ്യാസ ജോലി സാധ്യതകള്‍ തന്നെയാണ്.

മറ്റു വിദേശ രാജ്യങ്ങളിൽ വിദ്യാർത്ഥികൾ അനുഭവിക്കേണ്ടിവരുന്ന  താമസ സൗകര്യം പോലുള്ള പ്രതിസന്ധികൾ നിലവില്‍ യു കെയില്‍ കുറവാണെന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന കാര്യമാണ്.

Advertisment