Advertisment

അഭയാർത്ഥികളെ ചേർത്തുപിടിക്കാൻ യു കെ സർക്കാർ; സ്വരാജ്യം തിരസ്കരിക്കുന്ന അഭയാർത്ഥികൾക്ക് അണിയറയിൽ ഒരുങ്ങുന്നത് സാമ്പത്തിക സഹായമുൾപ്പടെയുള്ള പദ്ധതികൾ

author-image
റോമി കുര്യാക്കോസ്
Updated On
New Update
uukUntitled99

ലണ്ടന്‍: യു കെയില്‍ അഭയാർത്ഥികളായി വിവിധ രാജ്യങ്ങളിൽ നിന്നും വന്നുചേരുന്നവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവ് രാജ്യത്തെ അധിക സമ്മർദ്ദത്തിലേക്ക് തള്ളിവിടുന്നതിനിടെ, പ്രശ്ന പരിഹാരത്തിന് പോംവഴി എന്ന രീതിയിൽ പുതിയ പദ്ധതികൾ ഒരുക്കുകയാണ് യു കെ സർക്കാർ.

Advertisment

അഭയാര്‍ത്ഥിയായി എത്തുന്നവര്‍ക്ക് പുതിയ ഓഫറുകളുമായാണ് ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുന്നത്. യു കെയില്‍ നിയമപരമായി തുടരാന്‍ അവകാശമില്ലാത്ത കുടിയേറ്റക്കാരെ നീക്കം ചെയ്യാന്‍ തയ്യാറാക്കിയതാണ് ഈ പുതിയ സ്‌കീം.

ukUntitled99.jpg

ഗവണ്‍മെന്റിന്റെ പുതിയ വോളണ്ടറി സ്‌കീം പ്രകാരം, യു കെ അഭയാര്‍ത്ഥിത്വം നിരസിച്ചാല്‍ ഇവരെ റുവാന്‍ഡയിലേക്ക് നീക്കാന്‍ ആയിരക്കണക്കിന് പൗണ്ട് യു കെ സർക്കാർ കൈമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അഭയാര്‍ത്ഥി അപേക്ഷ പരിഗണിക്കുന്നതിന്റെ ഭാഗമായി റുവാന്‍ഡയിലേക്ക് ആളുകളെ കയറ്റിവിടുന്ന പദ്ധതിയില്‍ നിന്നും വിഭിന്നമാണ് ഈ പുതിയ നീക്കം. ഇക്കാര്യം ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യവുമായി ധാരണയിലെത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.

ഇങ്ങനെയുള്ളവരെ ചില അവസരങ്ങളിൽ സ്വദേശ രാജ്യവും സ്വീകരിക്കാറില്ല. ഇത്തരക്കാരെയാണ് റുവാന്‍ഡയിലേക്ക് പണം കൊടുത്ത് അയയ്ക്കുന്നത്. എങ്കിലും, ഈ പദ്ധതിയില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നാണ് ഹോം ഓഫീസിന്റെ ഭാഷ്യം. അഭയാർഥി അപേക്ഷകൾ പരാജയപ്പെടുന്ന കുടിയേറ്റക്കരെ സമീപിക്കുന്ന ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ പണം സ്വീകരിക്കാനും, റുവാന്‍ഡയിലേക്ക് പോകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ukkUntitled99

യു കെ ഉപേക്ഷിച്ച് പോകുന്നവര്‍ക്ക് 3000 പൗണ്ട് വരെയാണ് സാമ്പത്തിക പിന്തുണ നല്‍കുന്ന ഈ പദ്ധതി,

നിലവിലെ ഹോം ഓഫീസ് വോളണ്ടറി റിട്ടേഴ്സ് സ്‌കീം വിപുലീകരിച്ചാണ്  നടപ്പാക്കുന്നത്.

അതേസമയം സാമ്പത്തിക സഹായം നിഷേധിച്ച് റുവാന്‍ഡയിലേക്ക് പോകാന്‍ വിമുഖത കാണിക്കുന്ന അഭയാര്‍ത്ഥികള്‍ക്ക്  ഔദ്യോഗികമായി ജോലി ചെയ്യാനോ, യു കെയില്‍ ബെനഫിറ്റുകള്‍ നേടാനോ സാധിക്കില്ല.

ukukUntitled99.jpg

Advertisment