Advertisment

ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് ഇടവകയെക്കു നവ നേതൃത്വം; ജേക്കബ് പാറക്കാല മാത്യു (ട്രസ്റ്റി), ജോർജ് ജേക്കബ് തെങ്ങുംതറയിൽ (സെക്രട്ടറി)

ഇടവക വികാരി ഫാ. നിധിൻ പ്രസാദ് കോശിയുടെ മഹനീയ അദ്യക്ഷതയിൽ ചേർന്ന ഇടവകയുടെ വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നത്.

author-image
റോമി കുര്യാക്കോസ്
Updated On
New Update
wqwUntitleDdd.jpg

ലണ്ടൻ: മലങ്കര ഓർത്തഡോക്സ്‌ സഭ യു കെ - യൂറോപ്പ്  & ആഫ്രിക്ക ഭദ്രാസനത്തിന്റെ കടിഞ്ഞൂൽ പുത്രിയും, മാതൃദേവാലയവും പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിൽ കഴിഞ്ഞ നാലേമുക്കാൽ പതിറ്റാണ്ടുകൾക്കു മുൻപ് സ്ഥാപിതമായ ലണ്ടൻ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ്‌ ഇടവകയുടെ താന്നാണ്ട് ഭരണസമിതിക്കു നവ നേതൃത്വം.

ജേക്കബ് പാറക്കാല മാത്യു (ട്രസ്റ്റി), ജോർജ് ജേക്കബ് തെങ്ങുംതറയിൽ (സെക്രട്ടറി), സിസൻ ചാക്കോ (മുൻ ട്രസ്റ്റി), ബിജു കൊച്ചുണ്ണുണ്ണി (മുൻ സെക്രട്ടറി), ബൈജു ഡാനിയേൽ, ജോസ് പണിക്കർ, സജി ജേക്കബ് ആറങ്ങാടൻ, എൻ എം തോമസ്, ശ്രീമതി. സിനി ജോൺസ് എന്നിവരാണ് പുതിയ മാനേജിങ് കമ്മിറ്റി അംഗങ്ങൾ. ആഡിറ്ററായി മെൽബിൻ ഫിലിപ്പ് തെരെഞ്ഞെടുക്കപ്പെട്ടു.

ഇടവക വികാരി ഫാ. നിധിൻ പ്രസാദ് കോശിയുടെ മഹനീയ അദ്യക്ഷതയിൽ ചേർന്ന ഇടവകയുടെ വാർഷിക തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ വച്ചാണ് പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടന്നത്.

Advertisment