Advertisment

ബ്രിട്ടൻ പൗരസേനയെ പരിശീലിപ്പിക്കണം; സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞു;  സൈനിക മേധാവിയുടെ മുന്നറിയിപ്പ്

New Update
uk393999033

ബ്രിട്ടൻ: ബ്രിട്ടൻ പൗരസേനയെ പരിശീലിപ്പിക്കണമെന്ന് സൈനിക മേധാവി ജനറൽ സർ പാട്രിക് സാൻഡേഴ്സ് മുന്നറിയിപ്പ് നൽകി. 1914 - ലെ അതേ തെറ്റുകൾ വരുത്താൻ രാഷ്ട്രത്തിന് കഴിയില്ലെന്ന് ജനറൽ സർ പാട്രിക് പറഞ്ഞു. ഒന്നാം ലോകമഹായുദ്ധത്തിലേക്ക് നയിച്ച തീവ്രത മനസ്സിലാക്കുന്നതിൽ അന്നത്തെ ഭരണകൂടം പരാജയപ്പെട്ടന്നും ഇനിയും അതു പോലെത്തെ സംഭവങ്ങൾ ഉണ്ടാകാതിരിക്കുവാൻ ജാഗ്രത പുലർത്തണമെന്നുമുള്ള മുന്നയിപ്പാണ് സർ പാട്രിക് നൽകുന്നത്.

Advertisment

ukp393999033

സൈനികരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിനും സൈനിക ചെലവുകൾ കുറയ്ക്കുന്നതിനും എതിരെയുള്ള വിമർശകനാണ് ജനറൽ സർ പാട്രിക്.

കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ സൈന്യത്തിന്റെ വലുപ്പം പകുതിയായി കുറഞ്ഞു, കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ 28% കുറഞ്ഞു, എന്നാൽ കരസേനയിൽ ചേരാനുള്ള റിക്രൂട്ട്‌മെന്റ് വെല്ലുവിളികൾക്കിടയിലും, സൈന്യത്തിൽ ചേരുന്നതിനുള്ള അപേക്ഷകളുടെ എണ്ണം കഴിഞ്ഞ ആറ് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

uuep393999033

സായുധ സേനയിൽ കൂടുതൽ നിക്ഷേപം നടത്തിയില്ലെങ്കിൽ, യു കെയിൽ 1930 -  കളിൽ നടന്ന സംഭവം വികസങ്ങളുടെ ആവർത്തനത്തിന് സാധ്യതയുണ്ടെന്ന് മുൻ സിജിഎസ് ജനറൽ ലോർഡ് ഡാനറ്റ് കഴിഞ ആഴ്ച പറഞ്ഞത് ജനറൽ സർ പാട്രിക്കിന്റെ  വാദങ്ങൾക്കു കൂടുതൽ പിൻബലം നൽകുന്നു.

ukkk393999033

ജൂണിൽ സിജിഎസ് പദവിയിൽ ജനറൽ സർ റോളി വാക്കർ നിയമിതനാവാനിരിക്കെ, സർ പാട്രിക് ഉയർത്തിയ വാദങ്ങൾ കൂടുതൽ ഗൗരവമേറിയ ചർച്ചകൾക്ക്  വേദിയാകും.

Advertisment