Advertisment

ടെൽഫോർഡ് കോളേജ് കൗൺസിലിനെ ഇനി മലയാളി വിദ്യാർത്ഥി വിഷ്ണുരാജ് ചിറ്റാറിൽ നയിക്കും; തിരഞ്ഞെടുക്കപ്പെട്ടത് സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്

New Update
ssss15

ടെൽഫോർഡ്: ഇംഗ്ലണ്ടിലെ ടെൽഫോർഡ് കോളേജിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിനെ ഇനി മലയാളി വിദ്യാർത്ഥി വിഷ്ണുരാജ് ചിറ്റാറിൽ നയിക്കും.

Advertisment

കോളേജിലെ എ - ലെവൽ വിദ്യാർത്ഥി കൂടിയായ വിഷ്ണുരാജ്  പ്രസിഡന്റ് സ്ഥാനത്തെക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്. ബിസിനസ്, ഡിജിറ്റൽ, ഹെൽത്ത്, ആദ്യവർഷങ്ങൾ, എഞ്ചിനീയറിംഗ്, ഫൗണ്ടേഷൻ ലേണിംഗ് എന്നിവയുൾപ്പെടെ കോളേജിലെ മറ്റ് മേഖലകളിൽ നിന്നുള്ളവരാണ് കൗൺസിലിലെ മറ്റ് അംഗങ്ങൾ.

ടെൽഫോർഡ് അറൈവയിൽ ഉദ്യോഗസ്ഥനായ അജിത്കുമാർ ചിറ്റാറിൽ പിതാവും, എൻഎച്എസിൽ ബാൻഡ് - 7 നഴ്‌സ്‌ ആയ മാതാവും വിദ്യാർത്ഥിനിയായ സഹോദരിയും അടങ്ങുന്നതാണ് വിഷ്ണുരാജിന്റെ കുടുംബം. നാട്ടിൽ കണ്ണൂരാണ് സ്വദേശം. പഠനത്തിലും പാദ്ധ്യേതര വിഷയങ്ങളിലും ഒരുപോലെ മികവ് പുലർത്തുന്ന വിഷ്ണുരാജ്, മലയാളി അസോസിയേഷൻ പരിപാടികളിലേയും നിറ സാനിധ്യമാണ്.

കോളേജിൽ വിദ്യാഭ്യാസ കാലത്ത് ജനങ്ങളുടെ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുത്തുന്നതിൽ തങ്ങൾക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷ പുലർത്തുന്ന വിഷ്ണുരാജ്, മറ്റ് വിദ്യാർഥികൾ അധ്യാപകരോട് പറയാൻ മടിക്കുന്ന കാര്യങ്ങൾ പോലും സമപ്രായക്കാരായ തങ്ങളോട് സങ്കോചമന്യേ സംസാരിക്കാവുന്ന സാഹചര്യം ഉപയോഗിക്കുമെന്നും പറയുന്നു.

കൂടുതൽ പരിപാടികളും പാഠ്യേതര ക്ലബ്ബുകളും പ്രോത്സാഹിപ്പിക്കുകയും, നിർദ്ദേശങ്ങളും ആശങ്കകളും ഉന്നയിക്കുന്നതിന് മറ്റ് വിദ്യാർത്ഥികളുടെ ശബ്ദമായി പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് കൗൺസിലിന്റെ ആദ്യകാല പ്രവർത്തനങ്ങളിൽ മുൻഗണന നൽകുന്നവ.

Advertisment