Advertisment

അമ്പിളി ദിലിയെ അനുസ്മരിച്ചു അജപാക്‌

New Update
ksssjkfd

കുവൈറ്റ് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിഷൻ മുൻ ചെയര്പേഴ്സണും ഈ ഭരണസമിതിയിൽ അഡ്വൈസറി ബോർഡ് അംഗവും ആയിരുന്ന അമ്പിളി ദിലിയുടെ അനുസ്മരണ യോഗം സഹപ്രവർത്തകർ  ഓർമ്മകൾ പങ്കുവെച്ചും, വിങ്ങി പൊട്ടിയും വികാരനിർഭരമായ നിമിഷങ്ങൾക്ക്  സാഷ്യംവഹിച്ചു .

Advertisment

പ്രസിഡണ്ട്  ബിനോയ് ചന്ദ്രന്റെ അധ്യഷതയിൽ കൂടിയ അനുസ്മരണ യോഗം  ജിതാ മനോജിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു .  സംഘടനയുടെ അനുശോചന പ്രമേയം  പ്രോഗ്രാം കൺവീനർ മനോജ് പരിമണം അവതരിപ്പിച്ചു .

ചെയർമാൻ രാജീവ് നാടുവിലേമുറി,രക്ഷാധികാരി ബാബു പനമ്പള്ളി ,അഡ്വൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല ,വനിതാ വിഭാഗം ചെയർപേഴ്സൺ ഹനാൻ ഷാൻ ,ജനറൽ സെക്രട്ടറി സുചിത്ര സജി , ട്രഷറർ ജിതാ മനോജ് ,വൈസ് പ്രസിഡണ്ട് അബ്ദുൽ റഹിം പുഞ്ചിരി,സെക്രട്ടറിമാരായ സുമേഷ് കൃഷ്ണൻ,  പ്രജീഷ് മാത്യു,  എക്സിക്യൂട്ടീവ് അംഗങ്ങളായ കീർത്തി സുമേഷ് ,സാറാമ്മ ജോൺ , ശ്രീലക്ഷ്മി , ജിജോ കായംകുളം ,സിമി മണിക്കുട്ടൻ , എം എസ് ബാബുരാജ്  എന്നിവർ അനുശോചന സന്ദേശം നൽകി .

ജനറൽ സെക്രട്ടറി സിറിൽ ജോൺ ചമ്പക്കുളം സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ട്രഷറർ സുരേഷ് വാരിക്കോലിൽ നന്ദി രേഖപ്പെടുത്തി . അജപാക്‌ അംഗങ്ങൾ അമ്പിളി ദിലിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി യോഗം അവസാനിച്ചു

Advertisment