Advertisment

പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്

സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ലഞ്ച് വിതരണം സംഘടിപ്പിച്ചത്.

New Update
manaUntitled70.jpg

മനാമ: പ്രവാസി വെൽഫയറിൻ്റെ ജനസേവന വിഭാഗമായ  വെൽകെയർ ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ജനകീയ പങ്കാളിത്തത്തോടെ ബഹ്റൈനിലെ സാധാരണക്കാരായ പ്രവാസികൾക്ക് അവരുടെ തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും രണ്ടായിരത്തോളം  വെൽകെയർ ഈദ് ലഞ്ച് പാക്കറ്റുകൾ എത്തിച്ച് നൽകി.

Advertisment

സാധാരണക്കാരും ചെറുവരുമാനക്കാരായ തൊഴിലാളികളെ കൂടി ആഘോഷങ്ങളുടെ ഭാഗമാക്കുക എന്ന കാമ്പയിന്റെ ഭാഗമായാണ് ആഘോഷങ്ങൾ എല്ലാവരുടെതുമാകട്ടെ എന്ന പേരിൽ ഈദ് ദിനത്തിൽ ലഞ്ച് വിതരണം സംഘടിപ്പിച്ചത്.

maaUntitled70.jpg

സിഞ്ച് പ്രവാസി സെന്ററിൽ നടന്ന ഈദ് ലഞ്ച് വിതരണം ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷനായിരുന്നു.

വെൽകെയറും മെഡ്‌കെയറും നടത്തിവരുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ബഹ്റൈൻ പ്രവാസി സമൂഹം നൽകി വരുന്ന പിന്തുണയിൽ അദ്ദേഹം ഹൃദ്യമായി നന്ദി അറിയിച്ചു. പ്രവാസി സമൂഹത്തിനിടയിൽ സൗഹൃദവും സാഹോദര്യവും ചേർത്ത് പിടിക്കലും വളർത്തിയെടുക്കുക എന്നതാണ് വെൽകെയർ ഈദ് ലഞ്ചിലൂടെ ലക്ഷ്യമാക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

വിവിധ പ്രദേശങ്ങളിലേക്കും ക്യാമ്പുകളിലേമുള്ള ഈദ് ലഞ്ച് വിതരണം ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഇന്ത്യൻ സ്‌കൂൾ വൈസ് ചെയർമാൻ ഡോ. ഫൈസൽ, സഈദ് റമദാൻ നദ്‌വി, ഷെമിലി പി. ജോൺ, അസീൽ അബുദുൽ റഹ്‌മാൻ, മാധ്യമ പ്രവർത്തകൻ ബിനീഷ്, ജമാൽ നദ്‌വി ഇരിങ്ങൽ, ബിജു ജോർജ്, സാജിർ ഇരിക്കൂർ, അനസ് റഹീം,  എന്നിവരിൽ നിന്നും വെൽകെയർ കോഡിനേറ്റര്മാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു ടി കെ, ഫസൽ റഹ്‌മാൻ, അനസ് കാഞ്ഞിരപ്പള്ളി, ലിഖിത ലക്ഷ്മൺ, മുഹമ്മദ് അമീൻ, അനിൽ കുമാർ, റുമൈസ അബ്ബാസ്, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം,  നൗഷാദ്, സബീന അബ്ദുൽ ഖാദർ എന്നിവർ  ഏറ്റുവാങ്ങി.

mmmUntitled70.jpg

വെൽകെയർ കൺവീനർ മുഹമ്മദലി മലപ്പുറം സ്വാഗതം ആശംസിച്ച ഉത്ഘാടന സമ്മേളനത്തിൽ  പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി. എം മുഹമ്മദലി നന്ദി പറഞ്ഞു. മെഡ്കെയർ കൺവീനർ മജീദ് തണൽ യോഗം നിയന്ത്രിച്ചു

Advertisment