Advertisment

ബഹ്‌റൈനില്‍ കനത്ത മഴ: കടലില്‍ മത്സ്യബന്ധനത്തിനും നീന്തലിനും വിലക്കേര്‍പ്പെടുത്തി കോസ്റ്റ്ഗാര്‍ഡ്‌

ഡ്രൈവ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കരുത്, വേഗത കുറച്ച് വാഹനങ്ങൾ ഓടിക്കുക, മറ്റു വാഹനങ്ങളുമായി സുരക്ഷാ ദൂരം പുലർത്തുക, ലെയ്ൻ ട്രാഫിക് കർശനമായി പാലിക്കുക എന്നീ കാര്യങ്ങൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഓർമപ്പെടുത്തുന്നു.

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
rainbsUntitled.jpg

മനാമ: കനത്ത മഴ തുടരുന്ന ബഹ്‌റൈനില്‍ കടലില്‍ മത്സ്യബന്ധനത്തിനും നീന്തലിനും കോസ്റ്റ്ഗാര്‍ഡ് വിലക്കേര്‍പ്പെടുത്തി. അടിയന്തര സഹായങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 999 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

Advertisment

കനത്ത മഴ കാരണം രാജ്യത്തെ റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തി.

ശൈഖ് ഖലീഫ ബിൻ സൽമാൻ സ്ട്രീറ്റ് റൗണ്ട് എബൗട്ട് ടണൽ 6-14, ബുരി ടണൽ, അൽ-ഖത്തേ സ്ട്രീറ്റ് ടണൽ, ശൈഖ് സൽമാൻ സ്ട്രീറ്റ്, ഇസാ ടൗൺ ഗേറ്റ് ടണൽ, എൽ.എസ്.എ ടൗൺ ഗേറ്റ് ടണൽ എന്നിവിടങ്ങളിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുകയാണ്.

ട്രാഫിക് പൊലീസിന്റെ നിർദേശങ്ങൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.  ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ വേണ്ട   റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതിനാൽ ഡ്രൈവിങ്ങിൽ അതീവ ജാഗ്രത പുലർത്തണമെന്ന്  ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി.