Advertisment

ചരിത്രത്തിലാദ്യമായി വിശ്വസുന്ദരി മത്സരത്തിന് സൗദി യുവതിയും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gdszgzd

റിയാദ്: മിസ്സ് യൂണിവേഴ്സ് വേദിയിലേക്ക് ചരിത്രത്തിലാദ്യമായി മത്സരാര്‍ഥിയെ അയച്ച് സൗദി അറേബ്യ. സൗദിക്കു വേണ്ടി റൂമി അല്‍ഖഹ്താനിയാണ് ഇത്തവണത്തെ വിശ്വസുന്ദരി വേദിയിലെത്തുന്നത്.

Advertisment

നിരവധി സൗന്ദര്യ മത്സരങ്ങളിലെ വിജയിയായ റൂമി മോഡലിങ് രംഗത്ത് പ്രശസ്തയാണ്. സ്വന്തം ഇന്‍സ്ററഗ്രാം അക്കൗണ്ടിലൂടെയാണ് റൂമി 2024 ലെ മിസ്സ് യൂണിവേഴ്സ് വേദിയില്‍ സൗദി അറേബ്യയ്ക്കു വേണ്ടി മത്സരിക്കുമെന്ന് റൂമി പ്രഖ്യാപിച്ചത്. സൗദി അറേബ്യയുടെ പതാകയേന്തിക്കൊണ്ടുള്ള ചിത്രവും 27കാരിയായ റൂമി പങ്കു വച്ചിട്ടുണ്ട്.

സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍റെ പിന്തുണയോടെയാണ് റൂമി മത്സരിക്കാനൊരുങ്ങുന്നത്. ഇതിനു മുന്‍പ് സ്ത്രീകള്‍ക്ക് ൈ്രഡവിങ്ങിന് അനുമതി നല്‍കിയതും പുരുഷ രക്ഷാകര്‍തൃത്വമില്ലാതെ പാസ്പോര്‍ട്ടിന് അപേക്ഷിക്കാനും മുസ്ളിം ഇതര നയതന്ത്രജ്ഞര്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്‍കിയതും കിരീടാവകാശിയുടെ താത്പര്യ പ്രകാരമാണ്.

മിസ്സ് സൗദി അറേബ്യ, മിസ്സ് മിഡില്‍ ഈസ്ററ്, മിസ്സ് അറബ് വേള്‍ഡ് പീസ്, മിസ്സ് വിമണ്‍( സൗദി അറേബ്യ) എന്നീ മത്സരങ്ങളിലെല്ലാം റൂമി വിജയിയാണ്. ഇത്തവണ സെപ്റ്റംബറില്‍ മെക്സിക്കോയില്‍ വച്ചാണ് മിസ് യൂണിവേഴ്സ് മത്സരം നടക്കുന്നത്. 

Rumi Alkhahtani
Advertisment