Advertisment

മഴക്കെടുതിയിൽ ദുരിതത്തിൽ അകപ്പെട്ടവർക്ക് കൈത്താങ്ങുമായി ഗൾഫ് മലയാളി ഫെഡറേഷൻ ദുബായ് ഘടകം

 ദുരിതമനുഭവിക്കുന്ന ആൾക്കാർക്ക് ആശ്വാസം എന്ന നിലയ്ക്ക് നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടായിരുന്നു തൊഴിലാളികൾ ജി.എം എഫ് സന്നദ്ധ സേവകരിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങിയത്.

author-image
ബഷീര്‍ അമ്പലായി
Updated On
New Update
gmf dubai

ദുബായ്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ദുബായിലും ഷാർജയിലുമുള്ളവര്‍ക്ക് സഹായവുമായി ഗൾഫ് മലയാളി ഫെഡറേഷൻ ദുബായ് ഘടകം.  മഴവെള്ളത്താൽ ചുറ്റപ്പെട്ട ക്യാമ്പിൽ  നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത തൊഴിലാളികള്‍ക്ക്‌ ഗൾഫ് മലയാളി ഫെഡറേഷൻ ദുബായ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്തു. ഇന്ത്യക്കാർ ഉൾപ്പെടെ മറ്റു പല രാജ്യങ്ങളിലുള്ളവർ കിറ്റുകൾ വാങ്ങുവാനായി എത്തിയിരുന്നു. 

Advertisment

gmf dubai1

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സാധാരണ തൊഴിലാളികൾക്ക് ചെറിയ ആശ്വാസം നേരിട്ട്  നൽകുന്ന ഒരു പ്രവർത്തനമായിരുന്നു ജി.എം.എഫ് സംഘടനയുടേത്.  

gmf dubai2

ദുബായ് ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് ഫജ്റുദ്ദീൻ മൂപ്പൻ. ജനറൽ സെക്രട്ടറി ശ്യാംജിത് കല്ലറ, വൈസ് പ്രസിഡന്റ് ഷാജി പാപ്പാൻ, എക്സിക്യൂട്ടീവ് മെംബേർസ്, ബോർഡ് മെബേർസ്, മറ്റു മെമ്പർമാരും, പ്രവർത്തകരും നേതൃത്വം നൽകി.

gmf dubai3

 ദുരിതമനുഭവിക്കുന്ന ആൾക്കാർക്ക് ആശ്വാസം എന്ന നിലയ്ക്ക് നെഞ്ചോട് ചേർത്തുപിടിച്ചു കൊണ്ടായിരുന്നു തൊഴിലാളികൾ ജി.എം എഫ് സന്നദ്ധ സേവകരിൽ നിന്ന് കിറ്റുകൾ ഏറ്റുവാങ്ങിയത്.

Advertisment