Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ഗ്രാൻറ് ഇഫ്താർ വെള്ളിയാഴ്ച.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
iftar Untitlled.jpg

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെൻററിൻ്റെ ആഭിമുഖ്യത്തിൽ മാർച്ച് 29 വെള്ളിയാഴ്ച  അർദിയ ശൈഖ് ജാബിർ സ്റ്റേഡിയത്തിന് സമീപത്തുള്ള അൽ നാസർ സ്പോർട്ടിങ് ക്ലബ്ബിൽ  വെച്ച്  വിപുലമായ രീതിയിൽ ഗ്രാൻറ് ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നു.  

Advertisment

വൈകുന്നേരം 4.30 ന് ആരംഭിക്കുന്ന ഇഫ്താർ സമ്മേളനത്തിൽ  വിവിധ വിഷയത്തിലുള്ള പ്രഭാഷണങളും, തുടർന്ന് സമൂഹ നോമ്പ് തുറയും ഉണ്ടായിരിക്കും.  

കുവൈത്തിലെ മതകാര്യ മന്ത്രാലയം പ്രതിനിധികൾ, ജംഇയ്യത്ത് ഇഹ്യാത്തുറാസ് പ്രതിനിധികൾ എന്നിവർക്ക്  പുറമെ  കുവൈത്തിലെ  മത,സാമൂഹൃ, രാഷ്രീയ രംഗത്തെ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നതാണ്. 

പരിപാടിയിലേക്ക്  സ്ത്രീകൾ ഉൾപ്പെടെ ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Advertisment