Advertisment

മുസ്‌രിസ് പ്രവാസി ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

New Update
kuuuUuntitled.jpg

ജിദ്ദ:   കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെയും ജിദ്ദയിലെ കൂട്ടായ്മയായ മുസ്‌രിസ് പ്രവാസിഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു.  പ്രസിഡന്റ്‌ അബ്ദുൽസലാമിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ മുഖ്യ രക്ഷാധികാരി സഗീർ മാടവനാ സംഘടനയെ സദസ്സിന് പരിചയപ്പെടുത്തി. 

Advertisment

ത്യാഗത്തിന്റെയും വിശുദ്ധിയുടെയും സഹനത്തിന്റെയും ദിനങ്ങളായ ഈ റമദാൻ മാസത്തിൽ ഇത്തരം കൂടിച്ചേരലുകൾ പ്രവാസികളെ സംബന്ധിച്ചു സന്തോഷവും അനിവാര്യവുമാണെന്ന് രക്ഷാധികാരി താഹ മരിക്കാർ റമദാൻ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു. മറ്റു രക്ഷധികാരികളായ ഹനീഫ് ചെളിങ്ങാട്, തുഷാര ഷിഹാബ് എന്നിവർ ആശംസകൾ നേർന്നു.  

2023 മുതലുള്ള ചാരിറ്റി പ്രവർത്തനങ്ങൾ കൺവീനർ സഹീർ വലപ്പാട് വിശദീകരിച്ചു. കൃത്യമായ അന്വേഷണത്തിന് ശേഷം അർഹമായ കരങ്ങളിൽ സഹായം എത്തിക്കുവാൻ കഴിയുന്നത് കൊണ്ടാണ് ഇത്രയേറെ കാരുണ്യപ്രവർത്തനങ്ങൾ സംഘടനക്ക് ചെയ്യുവാൻ കഴിയുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു.

ലോക വനിതാ ദിനത്തോടനുബന്ധിച്ചു കഴിഞ്ഞ വർഷം മുതൽ സംഘടന നടത്തിവരുന്ന വനിതാ ആദരവിന് സ്റ്റാൺഫോർഡ് യൂണിവേഴ്സിറ്റി റാങ്കിങ്കിൽ മികച്ച 2% സയന്റിസ്റ്റ് സ്ഥാനം നേടിയ ഡോക്ടർ ഷബ്‌ന കോട്ടയെ ചടങ്ങിൽ ആദരിച്ചു.

ജോയിന്റ് സെക്രട്ടറി മുഹമ്മദ്‌ സാലി പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. ഈദ് പ്രോഗ്രാമിനെക്കുറിച്ച് കൾച്ചറൽ സെക്രട്ടറി ഉദയൻ വലപ്പാട് വിശദീകരിച്ചു.

വനിതാ ഭാരവാഹികളായ സുമീത അസിസ്, ബിന്ദു ഉദയൻ, ഷജീറ ജലീൽ, ഷിഫാ സുബിൽ, ജസീന സാബു, വൈസ് പ്രസിഡന്റ്‌ സക്കീർ ഹുസൈൻ കറുകപാടത്തു, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾഖാദർ, അബ്ദുൾ ജമാൽ, സുബിൽ ഇബ്രാഹിം, സുബിൻ അബ്ദുൾ ഖാദർ, സഗീർ പുതിയകാവ്, സാബു, റഷീദ്, നവാസ്, അൻവർ സാദത്ത്, മുഹമ്മദ്‌ ജലീൽ എന്നിവർ നേതൃത്വം നൽകി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ സംഗമത്തിൽ സെക്രട്ടറി സഫറുള്ള സ്വാഗതവും വൈസ് പ്രസിഡന്റ്‌ ഷിഹാബ് അയ്യാരിൽ നന്ദിയും പറഞ്ഞു.

Advertisment