Advertisment

ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് ഭരണി കാഴ്ചകള്‍ 2024 പ്രകാശന കര്‍മ്മം നടത്തി

New Update
kuwat

കുവൈറ്റ്: ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമിതി കുവൈറ്റ് ഭരണി കാഴ്ചകള്‍ 2024 പ്രകാശന കര്‍മ്മം വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് കലാസദന്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി. സംഘടനയുടെ ആക്ടിങ്ങ് പ്രസിഡന്റ് രാഹുലിന്റെ അധ്യക്ഷതയില്‍ സെക്രട്ടറി അനയകുമാറിന്റെ സ്വാഗത പ്രസംഗത്തോട് കൂടി യോഗം ആരംഭിച്ചു.

പ്രോഗ്രാം ജനറല്‍ കണ്‍വീനറന്‍മാരായ സുരേഷ് ബാബു, കിഷോര്‍ രവീന്ദ്രന്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സ്‌പോണ്‍സര്‍ അജയഘോഷ്‌നൗഷാദ് കിച്ചണ്‍ പ്രതിനിധി പ്രശാന്തിന് നല്‍കി ഫ്‌ലെയര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.

ചടങ്ങില്‍ രക്ഷാധികാരികളായ അനില്‍ വള്ളിക്കുന്നം, മുരളീധരന്‍ നായര്‍, ജോയിന്‍ ട്രഷറാര്‍ ബിജു കെ എസ്, ചാരിറ്റി  കണ്‍വീനര്‍മാരായ ആനന്ദ് ഉദയന്‍, സൈമണ്‍, ജോയിന്‍ സെക്രട്ടറി സുമേഷ് കുത്തിവട്ട പരിശീലകന്‍ രതീഷ് കുത്തിയോട്ടം കണ്‍വീനന്മാരായ കിഷോര്‍ കമാല്‍ , അജിത് മഹേശ്വരന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായ ചടങ്ങില്‍ അജിത് കുമാര്‍ നന്ദിയും രേഖപ്പെടുത്തി

Advertisment