Advertisment

കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ടൂർണമെന്റിന് ആവേശ ഉജ്ജ്വല തുടക്കം തുടക്കം

ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ അഖിൽ കാരി മുഖ്യ അതിഥി ആയിരുന്നു കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ട്രഷറർ മൻസൂർ അലി , മറ്റു കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു .

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuzUntitled.jpg

കുവൈറ്റ് : കെഫാക് ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് മായി സഹകരിച്ചു നടത്തുന്ന കെഫാക് അന്തർ ജില്ലാ ഫുട്ബാൾ ടൂർണമെന്റിന് തുടക്കം . വെള്ളിയാഴ്ച വൈകിട്ട് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ നടന്ന കിക്കോഫിൽ ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് മുസ്തഫാ കാരി കിക്കോഫ് ചെയ്തു .

Advertisment

ഫ്രണ്ട്ലൈൻ ലോജിസ്റ്റിക്സ് ഡയറക്ടർ അഖിൽ കാരി മുഖ്യ അതിഥി ആയിരുന്നു കെഫാക് പ്രസിഡന്റ് മൻസൂർ കുന്നത്തേരി , ട്രഷറർ മൻസൂർ അലി , മറ്റു കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു .

കുവൈത്തിലേ പ്രമുഖ ജില്ലാ അസോസിയേഷനുകളുടെ കീഴിൽ മാസ്റ്റേഴ്സ് - സോക്കർ എന്നീ വിഭാഗങ്ങളിൽ ടീമുകൾ അണിനിരന്നപ്പോൾ കുവൈത്തിലെ പ്രവാസി ഫുട്ബാൾ ആരാധകർക്ക് ആവേശമായി.

തുടർന്ന്  നടന്ന മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ എറണാകുളം  എതിരില്ലാത്ത രണ്ട് ഗോളുകൾക്  കെ ഡി എൻ എ കോഴിക്കോടിനെ പരാജയപ്പെടുത്തിയപ്പോൾ പാലക്കാട് -ട്രാസ്‌ക് തൃശ്ശൂർ , ടിഫാക്ക് ട്രിവാൻഡ്രം -ഫോക് കണ്ണൂർ , മലപ്പുറം -കെ ഇ എ കാസർഗോഡ് ടീമുകൾ തമ്മിലുള്ള  ടീമുകൾ തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു .

സോക്കർ ലീഗിലെ ആദ്യ മത്സരത്തിൽ പാലക്കാട് -ട്രാസ്‌ക് തൃശൂർ തമ്മിലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു . തൃശൂരിനു വേണ്ടി ഉനൈസും പാലക്കാടിന് വേണ്ടി ശരത്തുമാണ് ഗോളുകൾ നേടിയത് .

രണ്ടാം മത്സരത്തിൽ കെ ഡി എൻ എ കോഴിക്കോട് മറുപടിയില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി കെ ഡി എൻ എ കോഴിക്കോടിന് വേണ്ടി നവീദ് ആണ് ഗോൾ നേടിയത് . മൂന്നാം മത്സരത്തിൽ കെ ഇ എ കാസർഗോഡ് -മലപ്പുറം ടീമുകൾ തമ്മലുള്ള മത്സരം ഇരു ടീമുകളും ഓരോ ഗോളുകൾ അടിച്ചു സമനിലനിലയിൽ പിരിഞ്ഞു .

കാസർകോടിന് വേണ്ടി സിബിൻ മലപ്പുറത്തിന് വേണ്ടി അനീസ് എന്നിവരാണ് ഗോളുകൾ നേടിയത്. അവസാന മത്സരത്തിൽ ടിഫാക് തിരുവനന്തപുരം എതിരില്ലാത്ത ഒരു ഗോളിന് ഫോക് കണ്ണൂരിനെ പരാജയപ്പെടുത്തി സോനു സേവ്യർ ആണ് വിജയഗോൾ നേടിയത് .

മാസ്റ്റേഴ്സ് ലീഗിലെ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി  അബ്ദുള്ള (ട്രാസ്‌ക് ത്രിശൂർ ) ഷോബി (എറണാകുളം ) അബ്ദുൾറഷീദ് (മലപ്പുറം ) നാസർ (ഫോക് കണ്ണൂർ ) സോക്കർ ലീഗിൽ മോസ്റ്റ് വാല്യൂയബിൾ കളിക്കാരായി ഉനൈസ് (ട്രാസ്‌ക് തൃശൂർ ) നവീദ് ( കെ ഡി എൻ എ കോഴിക്കോട് ) ഷൈജൽ (മലപ്പുറം ) ക്ളീറ്റസ്സ് ജോസ പിള്ള (റിഫാക് തിരുവനന്തപുരം ) എന്നിവരെ തിരഞ്ഞെടുത്തു

Advertisment