Advertisment

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
kuUuntitled.jpg

കുവൈറ്റ്‌ : കുരിശുമരണത്തിനു മുന്നോടിയായുള്ള ക്രിസ്തുവിന്റെ തിരു അത്താഴത്തിന്റെ ദിവ്യസ്മരണ പുതുക്കി, സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവക പെസഹാ പെരുന്നാൾ ആചരിച്ചു.

Advertisment

kuwaUuntitled.jpg

മാർച്ച്‌ 27-നു വൈകിട്ട് കുവൈറ്റ്‌ മഹാ ഇടവകയുടെ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക്‌ മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്താ, ഇടവക വികാരി ഫാ. ഡോ. ബിജു ജോർജ്ജ്‌ പാറയ്ക്കൽ, സഹവികാരി ഫാ. ലിജു കെ. പൊന്നച്ചൻ, ഫാ. ഗീവർഗീസ്‌ ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി.

kuwaitUuntitled.jpg

പെസഹായുടെ ഭാഗമായി ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയ്യാറാക്കിയ പെസഹ അപ്പം നേർച്ചയായി വിതരണം ചെയ്യുകയുണ്ടായി. 28-‍ാം തീയതി വ്യാഴാഴ്ച്ച വൈകിട്ട്‌ 3 മണി മുതൽ സാൽമിയാ സെന്റ്‌ മേരീസ്‌ ചാപ്പലിൽ വെച്ച്‌ അഭിവന്ദ്യ യുഹാനോൻ മാർ പോളികാർപ്പസ്‌ മെത്രാപ്പോലിത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽകഴുകൾ ശുശ്രൂഷ നടക്കും.

Advertisment