Advertisment

കുവൈറ്റ്‌ പഴയപള്ളി യുവജനപ്രസ്ഥാനം ഏകദിന സമ്മേളനം സംഘടിപ്പിച്ചു

New Update
ksssjkfd

കുവൈറ്റ്‌ : സെൻ്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം കുവൈറ്റിലെ സഹോദര യുവജന പ്രസ്ഥാനങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് ഏകദിന സമ്മേളനം സംഘടിപ്പിച്ചു.

Advertisment

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.പഴയപള്ളി വികാരിയും, യുവജനപ്രസ്ഥാനം കുവൈറ്റ് സോണൽ പ്രസിഡൻ്റുമായ ഫാ. എബ്രഹാം പി.ജെ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ റോഷൻ സാം മാത്യു സ്വാഗതം ആശംസിച്ചു.

യുവജനപ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ആയി നിയമിതനായി കുവൈറ്റിലേക്ക് പ്രഥമ സന്ദർശത്തിനായി കടന്നു വന്ന ഫാ.വിജു ഏലിയാസ്  അച്ചനെ പ്രസ്തുത സമ്മേളനത്തിൽ ആദരിച്ചു.

സെൻ്റ് ബേസിൽ വികാരി ഫാ. മാത്യു എം. മാത്യു,സെൻ്റ് സ്റ്റീഫൻസ് വികാരി ഫാ.  ജോൺ ജേക്കബ്,ഇടവക സെക്രട്ടറി ജോൺസൺ.കെ, യുവജനപ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം കെ.സി ബിജു,യുവജനപ്രസ്ഥാനം സോണൽ സെക്രട്ടറി സോജി വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

സെക്രട്ടറി റോണി ജോൺ  നന്ദി രേഖപ്പെടുത്തി. 

കുവൈറ്റിലെ മറ്റു യുവജനപ്രസ്ഥാന യൂണിറ്റുകൾ ആയ സെന്റ്. ഗ്രിഗോറിയോസ് മഹാ ഇടവക, സെന്റ്.ബേസിൽ, സെൻ്റ്.സ്റ്റീഫൻസ് എന്നിവടങ്ങളിൽ  നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Advertisment