Advertisment

കുവൈത്തിൽ  കുടുംബ വിസ നൽകുന്നത് പുനരാരംഭിച്ചതിന് പിന്നാലെ  മറ്റു രണ്ട് വ്യവസ്ഥകൾ കൂടി ഏർപ്പെടുത്തി

New Update
s

കുവൈത്ത്: കുവൈത്തിൽ  കുടുംബ വിസ നൽകുന്നത് പുനരാരംഭിച്ചതിന് പിന്നാലെ  മറ്റു രണ്ട് വ്യവസ്ഥകൾ കൂടി ഏർപ്പെടുത്തി.അഞ്ചു വയസ്സിനു മുകളിൽ പ്രായമായ കുട്ടികൾക്ക് കുടുംബ വിസ നൽകില്ല എന്നതാണ് ഇതിൽ ഒന്നാമത്തേത്.  

Advertisment

നേരത്തെ  കുടുംബ വിസ അനുവദിക്കുന്നതിനുള്ള കുട്ടികളുടെ പ്രായ പരിധി പതിനഞ്ച് വയസ്സ് ആയിരുന്നു. എന്നാൽ പ്രത്യേക കേസുകളിൽ താമസ കാര്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയുടെ പ്രത്യേക അനുമതി പ്രകാരം ഈ നിബന്ധനയിൽ ഇളവ് നൽകും.

ഭർത്താവിന്റെ സ്പോണ്സര്ഷിപ്പിൽ കുടുംബവിസയിലെത്തുന്ന ഭാര്യക്കോ കുവൈത്തിലുള്ള ഭാര്യയുടെ സ്പോണ്സര്ഷിപ്പിലെത്തുന്ന ഭർത്താവിനോ 18 ആം നമ്പർ തൊഴിൽ വിസയിലേക്ക് മാറാൻ അനുമതിയുണ്ടായിരിക്കില്ലെന്നതാണ് മറ്റൊരു  വ്യവസ്ഥ.  

ആർട്ടിക്കിൾ 22 ആം നമ്പർ കുടുംബവിസയിലെത്തുന്നവർക്ക് ആനിലയിൽ തന്നെ തുടരാനാണ് നിലവിലെ നിയമ പ്രകാരം അനുവാദമുണ്ടായിരിക്കുക. കുടുംബ വിസ നിയമം പ്രാബല്യത്തിലാക്കുന്ന കാര്യത്തിലുണ്ടായ തടസ്സങ്ങളെ കുറിച്ച്  ബന്ധപ്പെട്ടവർ നടത്തിയ ചർച്ചക്കൊടുവിലാണ് പുതിയ വ്യവസ്ഥകൾ മുന്നോട്ടുവെച്ചത്.

കുവൈത്തിൽ ജോലിയുള്ള ഭർത്താവിന്റെ ( അല്ലെങ്കിൽ ഭാര്യയുടെ) ശമ്പളം ചുരുങ്ങിയത് 800  ദീനാർ ഉണ്ടായിരിക്കുക, ഡിഗ്രി സർട്ടിഫിക്കറ്റിൽ കാണിച്ച  പ്രൊഫഷനും കുവൈത്തിലെ വർക്ക് പെര്മിറ്റിൽ കൊടുത്ത പ്രൊഫഷനും ഒന്നായിരിക്കുക എന്നതാണ് കുടുംബ വിസ ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകൾ.

എന്നാൽ ഈ നിബന്ധനകളിൽനിന്ന് യുണിവേഴ്സിറ്റി ബിരുദ മാനദണ്ഡം നോക്കാതെ ശമ്പള മാനദന്ധം മാത്രം പരിഗണിച്ച് 14 വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട് .

Advertisment