Advertisment

കുവൈത്തിന്റ ദേശീയ- വിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ചു  ഇതുവരെ  വിവിധ ഭാഗങ്ങളിലായി ഉയർത്തിയത് 3880 ദേശീയ പതാകകൾ

New Update
muncipality

കുവൈത്ത് സിറ്റി: കുവൈത്തിന്റ ദേശീയ- വിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ചു  ഇതുവരെ  വിവിധ ഭാഗങ്ങളിലായി ഉയർത്തിയത്   3880 ദേശീയ പതാകകൾ.

Advertisment

കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻ ഡിപ്പാർട്ടുമെന്റിലെ  ഔദ്യോഗിക വക്താവ് മുഹമ്മദ് അൽ മുതൈരി ആണ് ഇക്കാര്യം അറിയിച്ചത് .

അമീർ ഷെയ്ഖ് മിഷ് അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ നേരിട്ടുള്ള കാർമികത്വത്തിൽ 63 ആമത് സ്വാതന്ത്ര്യ ദിനവും 33 ആമത് വിമോചന ദിനവും  ഗംഭീരമാക്കാനുള്ള ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

ഇതിന്റെ ഭാഗമായി കുവൈത്തിലെ പാലങ്ങൾ , റോഡുകൾ , സർക്കാർ സ്ഥാപനങ്ങൾ,  സ്വകാര്യ കെട്ടിടങ്ങൾ എല്ലാം കൊടികളും  തോരണങ്ങളും കൊണ്ട് അലങ്കരിച്ചു വരികയാണ് .ശുചിത്വ നിലവാരം ഉയർത്തുന്നതിന് മുനിസിപ്പാലിറ്റി എല്ലാ നടപടികളും എടുത്തിട്ടുണ്ട് .

ഇക്കാര്യത്തിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്നും മുതൈരി പറഞ്ഞു.

Advertisment