Advertisment

കുവൈത്ത് അമീറിനെ സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ള ഉന്നത ബഹുമതി നൽകി ആദരിച്ചു

New Update
amir

കുവൈത്ത്: കുവൈത്ത് അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിനെ  സൗദി സ്ഥാപകൻ  അബ്ദുൽ അസീസ് രാജാവിന്റെ പേരിലുള്ള ഉന്നത ബഹുമതി നൽകി ആദരിച്ചു.

അമീർ ആയതിനു ശേഷം നടത്തിയ ആദ്യത്തെ സൗദി സന്ദർശനത്തിനിടെ സൗദി കിരീടാവകാശി മുഹമ്മദ് ഇബ്ൻ സൽമാൻ ആണ് അമീറിനെ പതക്കം അണിയിച്ചത്.

രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദിയിലെത്തിയ അമീറിന് ഊഷ്മളമായ വരവേൽപ്പാണ് റിയാദ് ഒരുക്കിയത്. സൗദി ഭരണാധികാരി സൽമാൻ രാജാവുൾപ്പെടെ പ്രമുഖരുമായി വിവിധ വിഷയങ്ങളിൽ ചർച്ചനടത്തിയ  അമീർ കുവൈത്തിൽ തിരിച്ചെത്തി.

Advertisment