Advertisment

ഉംറ സുഖകരവും മഹനീയവുമാക്കാൻ ഉപദേശങ്ങളുമായി മന്ത്രാലയം

New Update
makkaa

ജിദ്ദ:   ഉംറ സീസൺ തിരക്ക് കൂടി കൂടി വരുന്ന സാഹചര്യത്തിൽ സൗദിയ്ക്ക് അകത്ത് നിന്നുള്ള തീർത്ഥാടകർക്ക് പ്രയോജനകരമായ നിർദേശങ്ങൾ സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പുറത്തിറക്കി.

Advertisment

ഉംറ പെർമിറ്റ് കിട്ടാനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ തിരക്കുള്ള സമയങ്ങൾ ഒഴിവാക്കുകയെന്നതാണ് പ്രധാന നിർദേശം.    തീർത്ഥാടകൻ തിരഞ്ഞെടുക്കുന്ന സമയത്തിന്  മക്കയിലെ ഹറം കവാടത്തിൽ എത്തണമെന്നും  പെർമിറ്റ്   നിർദേശങ്ങളിൽ പ്രധാനം  അധികൃതർക്ക് കാണിച്ചു കൊടുക്കണമെന്നും മന്ത്രായതിന്റെ നിർദേശങ്ങളിൽ പെടുന്നു.

മന്ത്രാലയം പുറപ്പെടുവിച്ച മറ്റൊരു നിർദേശം ഉംറ വേളയിൽ മറ്റുള്ളവരുമായി വർത്തിക്കേണ്ട രീതി സംബന്ധിച്ചാണ്.   ഉംറയ്ക്ക് വേണ്ടിയുള്ള ഈമാനിക യാത്രയിലുടനീളം ശ്രേഷ്ഠസ്വഭാവം പുലർത്തണമെന്ന് മന്ത്രാലയം തീർത്ഥാടകരെ ഉൽബോധിപ്പിച്ചു.  

മറ്റു തീർത്ഥാടകർ, അനുഷ്ഠാനങ്ങൾ നിര്വഹിക്കുന്നവർ എന്നിവരോടുള്ള പെരുമാറ്റത്തിൽ ഉയർന്ന സഭാവമഹിമ  കാണിക്കുന്നതായിരിക്കും ഉത്തമം.   അവരുമായി  ഒരിക്കലും  തർക്കങ്ങൾക്കും  കശപിശകൾക്കും ഇടയുണ്ടാക്കാതിരിക്കുക, മറ്റുള്ളവരുടെ  പ്രത്യേകതകൾ  ആദരിക്കുകയും  അംഗീകരിക്കുകയും ചെയ്യുക തുടങ്ങിയ നിലപാടുകളും  തീർത്ഥാടകർ  പരസ്പരം പുലർത്തേണ്ട  മഹിതമായ പെരുമാറ്റങ്ങളിൽ പെടുന്നതാണ് മന്ത്രാലയം  ചൂണ്ടിക്കാട്ടി.

വിശുദ്ധ മക്ക ഉൾപ്പെടയുള്ള സൗദിയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ ഏതാണ്ട് ഒരാഴ്ചയായി മഴക്കാലമാണ്.   ചൊവാഴ്ച ശക്തമായ മഴയ്ക്കും   ഇടിമിന്നലിനുമാണ് മക്ക സാക്ഷ്യം വഹിച്ചത്.   ഈ അവസ്ഥയിൽ  ജനങ്ങൾ  സുരക്ഷിത സ്ഥലങ്ങളിൽ തന്നെ കഴിയുകയാണ് വേണ്ടതെന്നു സൗദി സിവിൽ ഡിഫൻസ് വിഭാഗം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Advertisment