Advertisment

ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ സൗഹൃദ സംഗമം സംഘടിപ്പിച്ചു

author-image
ബഷീര്‍ അമ്പലായി
Updated On
New Update
manamaUuntitled.jpg

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ ദിശ സെൻ്ററുമായി സഹകരിച്ച് കൊണ്ട് ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. ഫ്രന്റ്സ് സോഷ്യൽ അസോസിയാഷൻ കേന്ദ്ര കമ്മറ്റി അംഗം ജാസിർ പി.പി റമദാൻ സന്ദേശം നൽകി.

Advertisment

സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാനുള്ള പ്രചോദനമാവണം വ്രതമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും വേദങ്ങളും മാനവിക സാഹോദര്യവും സഹവർത്തിത്വവുമാണ് പഠിപ്പിക്കുന്നത്. സമൂഹത്തിൽ അവശരും അശരണരുമായവരെ പരിഗണിക്കാനും ചേർത്ത് പിടിക്കുവാനും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

manaUuntitled.jpg

ഏരിയ പ്രസിഡണ്ട്  മുഹമ്മദ്‌ മുഹിയുദ്ധീൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശൈഖ ഫാത്തിമ പ്രാർത്ഥനാഗാനം  ആലപിച്ചു. പൊതുസമൂഹ വകുപ്പ് കൺവീനവർ എ. എം. ഷാനവാസ്‌ സ്വാഗതവും ഏരിയ സെക്രട്ടറി ഫാറൂഖ് നന്ദി യും പറഞ്ഞു.

Advertisment