Advertisment

ഉംറ തീർത്ഥാടകയായ തലയോലപ്പറമ്പ് സ്വദേശിനിയുടെ മയ്യിത്ത് മക്കയിൽ ഖബറടക്കി

കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കി. News | Pravasi | saudi arabia | Middle East

New Update
naseeUntitled54542.jpg

മക്ക: സ്വകാര്യ ഗ്രൂപ്പിൽ വിശുദ്ധ ഉംറക്ക് എത്തിയ തീർത്ഥാടക മക്കയിൽ മരിച്ചു. കോട്ടയം, തലയോലപ്പറമ്പ്, പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ ആണ് മരണപ്പെട്ടത്. മക്കൾ: മുഹമ്മദ് സമീർ, സബീന, മുഹമ്മദ്‌, സക്കീർ.   മരുമക്കൾ: അനീസ, സക്കീർ, റസിയ

കോൺസുലേറ്റുമായും മറ്റും ബന്ധപ്പെട്ട മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മക്കയിൽ തന്നെ ഖബറടക്കി. നടപടികൾക്ക് മക്ക ഐ സി എഫ് വെൽഫെയർ ടീം കർമ രംഗത്തുണ്ടായിരുന്നു .

ജമാൽ കക്കാട്, ഹനീഫ് അമാനി, കബീർ ചേളാരി, ഫൈസൽ സഖാഫി, നൗഫൽ തലശ്ശേരി, സുഹൈർ  മുതലായവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment