Advertisment

പിസിഡബ്ലുഎഫ്‌ ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു

ഈദ് വിഷു ആഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ കലാകാരന്മാരുടെ ഗാനമേള, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസികൽ ഡാൻസ്, എകാംഗ നാടകം, മിമിക്രി മോണാക്ട്, വിവിധ തരം മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കലാവേദി കൺവീനർ നസീർ പൊന്നാനി അറിയിച്ചു.

New Update
Untitled4223

ബഹ്‌റൈൻ: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് 10 മെയ് 2024 ന് നടത്താൻ തീരുമാനിച്ചു.

Advertisment

വൈകീട്ട് നാല് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ നീണ്ടു നിൽക്കുന്ന ഈദ് വിഷു ആഘോഷ പരിപാടിയിൽ ബഹ്‌റൈനിലെ കലാകാരന്മാരുടെ ഗാനമേള, ഒപ്പന, സിനിമാറ്റിക് ഡാൻസ്, ക്ലാസികൽ ഡാൻസ്, എകാംഗ നാടകം, മിമിക്രി മോണാക്ട്, വിവിധ തരം മത്സരങ്ങൾ എന്നിവ ഉണ്ടായിരിക്കുമെന്ന് കലാവേദി കൺവീനർ നസീർ പൊന്നാനി അറിയിച്ചു.

പിസിഡബ്യുഎഫ് അംഗങ്ങൾക്കും കുട്ടികൾക്കും കഴിവുകൾ തെളിയിക്കാൻ അവസരം നൽകുമെന്നും താല്പര്യമുള്ളവർ +973 3845 3466 നമ്പറിൽ വിളിച്ചു മുൻകൂട്ടി അറിയിക്കണമെന്ന് പ്രോഗ്രാം കോർഡിനേറ്റർ റംഷാദ് റഹ്മാൻ അറിയിച്ചു.

പിസിഡബ്യുഎഫ് കലാവേദി ഭാരവാഹികളായി മുജീബ് വെളിയങ്കോട്, ബാബു എം കെ, അലി കാഞ്ഞിരമുക്ക്, സുരേഷ് ബാബു റിഫ, സ്നേഹാ ശ്രീജിത്ത്, അൻവർ പുഴമ്പ്രം, ഷമീർ ലുലു, ഷഫീഖ് പിടി അബ്ദുറഹ്മാൻ, എം എഫ് റഹ്മാൻ എന്നിവരെ തെരഞ്ഞെടുത്തു.

Advertisment