Advertisment

ബഹ്‌റിൻ മനാമ തിരുഹൃദയ ദേവാലയത്തിന്റെ പെസഹ തിരുകർമ്മങ്ങൾ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു

New Update
manaUntitled09a.jpg

മനാമ: യേശുക്രിസ്തു കുരിശുമരണം വരിക്കുന്നതിനു മുൻപായി തന്റെ ശിഷ്യന്മാരുടെ ഒപ്പം അവസാനമായി കഴിച്ച അത്താഴത്തിന്റെയും ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്ന് ശിഷ്യന്മാരെ ഉത്‌ബോധിപ്പിച്ചു കൊണ്ട് അവരുടെ കാലുകൾ കഴുകിയതിന്റെയും ഓർമ്മ പുതുക്കികൊണ്ട് ലോകമെങ്ങും പെസഹാ ആചരിച്ചു.

Advertisment

mUntitled09a.jpg

ബഹ്‌റിൻ മനാമ തിരുഹൃദയ ദേവാലയത്തിന്റെ പെസഹ തിരുകർമ്മങ്ങൾ ഇസാ ടൗണിലുള്ള സേക്രഡ് ഹാർട്ട് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു.

തിരുകർമങ്ങൾക്കു സേക്രഡ് ഹാർട്ട് ചർച് ഇടവക വികാരി ഫാ. ഫ്രാൻസിസ് ജോസഫ് മുഖ്യ കാർമികത്വം വഹിക്കുകയും ഫാ. ഡാരിൽ, ഫാ. ആന്തണി, ഫാ. നിക്കോൾസൺ, ഫാ. വിക്ടർ, ഫാ. ഷാർബെൽ, ഫാ. പ്രദീപ്, ഫാ.ആരുഷ്, ഫാ. ബാബർ, ഫാ. കാർലോ എന്നിവർ സഹ കാർമികത്വം വഹിക്കുകയും ചെയ്തു.

maUntitled09a

പെസഹ സുസ്രൂഷകളുടെ ഭാഗമായി കാലുകഴുകൾ സുസ്രൂഷ, അപ്പം മുറിക്കൽ, ദിവ്യകാരുണ്യ ആരാധന എന്നിവയും നടന്നു.

Advertisment